സോപ്പു പതയില്‍ മുങ്ങി ടോവിനോയും മകളും; ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച മകളോടൊപ്പമുളള ചിത്രങ്ങള്‍ വൈറല്‍

Malayalilife
സോപ്പു പതയില്‍ മുങ്ങി ടോവിനോയും മകളും; ടോവിനോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച മകളോടൊപ്പമുളള ചിത്രങ്ങള്‍ വൈറല്‍

മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മിയെന്ന് അറിയപ്പെടുന്ന ടോവിനോയുടേയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ വൈറല്‍. ശരീരം മുഴുവന്‍ ബാത്ത് ജെല്ലിന്റെ പതയുമായി ബാത്ത് ടബ്ബില്‍ ചിരിയോടെ ഇരിക്കുന്ന ടൊവിനോയുടേയും മകളുടേയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി നിറയ്ക്കുന്നത്. ടോവിനോ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. മുന്‍പും വേദികളിലെ അച്ഛന്‍-മകള്‍ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കുഞ്ഞിനെ ഓമനിക്കുന്ന ചിത്രങ്ങള്‍ വൈറലാകാറുണ്ട്.

അനു സിത്താര നായിക ആകുന്ന 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന ചിത്രമാണ് ടൊവിനോയുടേതായി അടുത്തു പുറത്തിറങ്ങാനുള്ള ചിത്രം. 'ഒഴിമുറി'ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്ത 'ഒരു കുപ്രസിദ്ധ പയ്യന്‍' നവംബര്‍ 9 ന് തിയേറ്ററുകളിലെത്തും.

Read more topics: # Tovino,# baby girl ,# instagram photos
Actor Tovino and his baby girl insagram photos goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES