Latest News

മമ്മൂട്ടി ചിത്രത്തെ വെട്ടി ടൊവിനോയുടെ തീവണ്ടി കളക്ഷന്‍ തുടരുന്നു; മമ്മൂട്ടിയെ തകര്‍ത്ത് ടൊവിനോ മുന്നില്‍; ഞെട്ടി ആരാധകര്‍

Malayalilife
മമ്മൂട്ടി ചിത്രത്തെ വെട്ടി ടൊവിനോയുടെ തീവണ്ടി കളക്ഷന്‍ തുടരുന്നു; മമ്മൂട്ടിയെ തകര്‍ത്ത് ടൊവിനോ മുന്നില്‍; ഞെട്ടി ആരാധകര്‍

പ്രളയം കാരണം റിലീസ് നീട്ടിവച്ച ചിത്രമായിരുന്നു ടൊവിനോ തോമസിന്റെ തീവണ്ടി. വൈകിയെത്തിയെങ്കിലും തീവണ്ടി ഏറ്റവും മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ച ഏറ്റവും വലിയ വിജയമായി ചിത്രം മാറിയതിന്റെ അമ്പരപ്പിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകരും ടോവിനോ ആരാധകരും.

ഏറെക്കാലത്തിന് ശേഷം കേരളത്തിലെ തിയ്യേറ്ററുകളില്‍ ആളെ നിറച്ച ചിത്രമാണ് തീവണ്ടി. തങ്ങളെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന വിജയമാണെന്നും ബോക്സ് ഓഫീസ് കണക്കുകള്‍ തങ്ങളെ അമ്പരപ്പിച്ചെന്നും നിര്‍മ്മാതാക്കളില്‍ ഒരാളായ ഷാജി നടേശന്‍ പറഞ്ഞു. ഫെലിനി സംവിധാനം ചെയ്ത ചിത്രം ഓഗസ്‌റ് സിനിമാസാണ് നിര്‍മ്മിച്ചിരിക്കുന്നത്. 'ഗ്രേറ്റ് ഫാദറിന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തീവണ്ടി തകര്‍ക്കുമെന്നുള്ള സൂചനയും നിര്‍മ്മാതാവ് നല്‍കുന്നുണ്ട്.

ഓഗസ്റ്റ് സിനിമ നിര്‍മ്മിച്ചവയില്‍ ഏറ്റവും വലിയ വിജയമാവും തീവണ്ടി. ഈ വാരാന്ത്യത്തോടെ ആ നേട്ടം തീവണ്ടി ഞങ്ങള്‍ക്ക് നേടിത്തരും എന്നാണ് പ്രതീക്ഷയെന്നും ഷാജി നടേശന്‍ പറഞ്ഞു. മമ്മൂട്ടിയുടെ ആദ്യ അമ്പത് കോടി ക്ലബ് ചിത്രം ഗ്രേറ്റ് ഫാദര്‍ നിര്‍മ്മിച്ചത് ഓഗസ്ത് സിനിമയാണ്. ഓഗസ്ത് സിനിമയ്ക്ക് ഏറ്റവും വരുമാനം നേടിക്കൊടുത്ത ചിത്രമാണ് ഗ്രേറ്റ്ഫാദര്‍. ഈ റെക്കോര്‍ഡ് തീവണ്ടി മറികടക്കുമെന്നാണ് ഷാജി നടേശന്‍ പരോക്ഷമായി സൂചിപ്പിച്ചിരിക്കുന്നത്. 

എന്നാല്‍ ബോക്സ്ഓഫീസ് കണക്ക് പരസ്യപ്പെടുത്താനില്ലെന്ന് ഷാജി പറയുന്നു. സിനിമയുടെ കളക്ഷന്‍ വിളിച്ചുപറഞ്ഞ് ഹൈപ്പ് കൂട്ടുന്നതില്‍ ഓഗസ്റ്റ് സിനിമയ്ക്ക് താല്‍പര്യമില്ലെന്ന നിലപാടിലാണ് ഷാജി.  മമ്മൂട്ടി നായകനായ ഗ്രേറ്റ് ഫാദറിന്റെ ആദ്യദിന കളക്ഷന്‍ പുറത്തുവിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും കോലാഹലങ്ങളുമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഓഗസ്റ്റ് സിനിമാസിനെ നയിച്ചതെന്നും ഷാജി പറയുന്നു.

Read more topics: # Tovino Thomas,# Mammootty
Tovino Thomas, Mammootty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES