Latest News

പുതിയ ചിത്രത്തിനായുള്ള അതികഠിനമായ ഡയറ്റിനെ തുടര്‍ന്ന് ലൊക്കേഷനില്‍ കുഴിഞ്ഞ് വീണ് നടന്‍ നാഗ ശൗര്യ; നടന്റെ ആരോഗ്യം മോശമായിരിക്കുന്നത് വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കിടെ; വിവാഹം 20ന്

Malayalilife
 പുതിയ ചിത്രത്തിനായുള്ള അതികഠിനമായ ഡയറ്റിനെ തുടര്‍ന്ന് ലൊക്കേഷനില്‍ കുഴിഞ്ഞ് വീണ് നടന്‍ നാഗ ശൗര്യ; നടന്റെ ആരോഗ്യം മോശമായിരിക്കുന്നത് വിവാഹത്തിനായുള്ള തയ്യാറെടുപ്പുകള്‍ക്കിടെ; വിവാഹം 20ന്

തെലുങ്ക് സിനിമാ നടന്‍ നാഗ ശൗര്യ ഷൂട്ടിംഗ് ലൊക്കേഷനില്‍ കുഴഞ്ഞു വീണു.വിവാഹാഘോഷത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് താരം ലൊക്കേഷനില്‍ കുഴഞ്ഞു വീണത്. ഷൂട്ടിംഗ് വേഗം പൂര്‍ത്തിയാക്കി ബംഗളുരുവില്‍ ഭാവി വധു അനുഷ ഷെട്ടിക്കൊപ്പം വിവാഹാഘോഷങ്ങളില്‍ ചേരാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ആരോഗ്യം മോശമായത്.

ഏറ്റവും പുതിയ ചിത്രത്തിനായി നടന്‍ അതികഠിനമായ ഡയറ്റിലായിരുന്നു. ഇതില്‍ സിക്‌സ് പാക്ക് മസില്‍ എടുത്തു കാട്ടുന്ന ചില രംഗങ്ങള്‍ക്കുള്ള തയ്യാറെടുപ്പാണ് ഈ നിലയില്‍ കൊണ്ടെത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്.നിര്‍ജലീകരണവും ക്ഷീണവും നിമിത്തം നാഗ ശൗര്യ കുഴഞ്ഞുവീഴുകയായിരുന്നു. ഒരു ഫൈറ്റ് സീന്‍ ഷൂട്ട് ചെയ്യാനായി ജലാംശമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള തയ്യാറെടുപ്പിലായിരുന്നു താരം. ഉടന്‍ തന്നെ നടനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

 നാല് ദിവസമായി ഇദ്ദേഹം ഖര പദാര്‍ത്ഥങ്ങള്‍ മാത്രം കഴിക്കുകയായിരുന്നു. പ്രയാസമേറിയ രംഗത്തിന്റെ ചിത്രീകരണവും, നിര്‍ജലീകരണവും നടന്റെ ആരോഗ്യത്തെ ബാധിച്ചു. ഇദ്ദേഹം ബോധരഹിതനായി വീഴുകയായിരുന്നു. ശരീരത്തിന്റെ ഊഷ്മാവ് വര്‍ധിക്കുകയും ചെയ്തു. ആരോഗ്യനില തൃപ്തികരമെന്നു റിപോര്‍ട്ടുണ്ട്‌നടന് വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. സുഖം പ്രാപിച്ചാല്‍ വീണ്ടും ഷൂട്ടിങ്ങിലേക്കു മടങ്ങും എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നാഗ ശൗര്യയുടെ വധു അനുഷ ഇന്റീരിയര്‍ ഡിസൈനര്‍ ആണ്. നവംബര്‍ 20ന് വിവാഹവും നവംബര്‍ 19ന് പ്രീ-വെഡിങ് ആഘോഷങ്ങളും നടക്കും. ഒട്ടേറെ താരങ്ങള്‍ പങ്കെടുക്കുന്ന വിവാഹമാവുമിത്

Read more topics: # നാഗ ശൗര്യ
Tollywood star Naga Shaurya admitted to hospital:

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES