ട്രാന്‍സ്ജെന്റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങള്‍; ഇസ്ലാം വിരുദ്ധത, അമിതമായ വയലന്‍സ്; അജിത്തും മഞ്ജുവും ഒന്നിക്കുന്ന തുനിവിന് സൗദിയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള കാരണങ്ങള്‍ ഇവ

Malayalilife
 ട്രാന്‍സ്ജെന്റര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങള്‍; ഇസ്ലാം വിരുദ്ധത, അമിതമായ വയലന്‍സ്; അജിത്തും മഞ്ജുവും ഒന്നിക്കുന്ന തുനിവിന് സൗദിയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള കാരണങ്ങള്‍ ഇവ

മിഴകത്തിന്റെ പ്രിയ നടന്‍ അജിത്തും മഞ്ജുവാര്യരും ഒന്നിക്കുന്ന തുനിവ്  ജനുവരി 11നാണ് റിലീസ് ചെയ്യാന്‍ ഇരുന്നത് . എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം സൌദി അറേബ്യയില്‍ ചിത്രത്തിന്റെ റിലീസ് നിരോധിച്ചുവെന്നാണ് വിവരം. കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങളാണ് ചിത്രത്തിന് നിരോധനം ലഭിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. 

ട്രാന്‍സ്ജന്‍ഡര്‍ കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട രംഗങ്ങള്‍, ഇസ്ലാം വിരുദ്ധത, അമിതമായ വയലന്‍സ് എന്നീ കാരണങ്ങളാണ് നിരോധനം എന്നാണ് വിവരം.മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന്റെ സെന്‍സറിംഗ് കഴിഞ്ഞിട്ടില്ല. ഇത് പൂര്‍ത്തീകരിച്ചാല്‍ കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും വിലക്ക് വന്നേക്കുമെന്നും സൂചനകളുണ്ട്.

നേരത്തെ വിജയ് നായകനായ 'ബീസ്റ്റ്', വിഷ്ണു വിശാലിന്റെ 'എഫ്ഐആര്‍', മോഹന്‍ലാലിന്റെ 'മോണ്‍സ്റ്റര്‍' തുടങ്ങിയ സിനിമകള്‍ക്കും ഗള്‍ഫ് മേഖലകളില്‍ വിലക്ക് ലഭിച്ചിരുന്നു.'നേര്‍ക്കൊണ്ട പാര്‍വൈ', 'വലിമൈ' എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.

ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍ സുപ്രീം സുന്ദര്‍ ആണ്.

Thunivu banned in Saudi Arabia

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES