മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് കോംബോയാണ് മോഹന്‍ലാലും എംജി ശ്രീകുമാറും. മോഹന്‍ലാനുവേണ്ടി എം ജി ശ്രീകുമാര്‍ പാടിയിട്ടുള്ള എല്ലാ പാട്ടുകളും പ്രേഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ആ കോംബോ 'തുടരും' എന്ന തരുണ്‍ മൂര്‍ത്തി ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുകയാണ്.
ചിത്രത്തിലെ ആദ്യ സിംഗിള്‍ ഇന്ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. 'കണ്‍മണി പൂവേ' എന്ന ഗാനം എംജി ശ്രികുമാറും മോഹന്‍ലാലും ചേര്‍ന്ന് പാടുന്ന വീഡിയോയാണ് പുറത്ത് വന്നിട്ടുള്ളത്.ബി.കെ. ഹരിനാരായണനാണ് വരികള്‍ എഴുതിയിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് സിനിമ നിര്‍മിക്കുന്നത്.
പഴയ മോഹന്‍ലാല്‍- എം.ജി. ശ്രീകുമാര്‍ ഗാനങ്ങളെ ഓര്‍മിപ്പിക്കുന്നതാണ് പുറത്തുവന്ന ഭാഗം.ഗാനശകലം യുട്യൂബ് ട്രെന്റിങില്‍ ഇടംനേടിക്കഴിഞ്ഞു.വെള്ളിയാഴ്ച രാത്രി ഏഴുമണിക്കാണ് ആദ്യഗാനം പുറത്തുവിടുക. നരന്‍ എന്ന ചിത്രത്തിലെ ഹിറ്റ് പാട്ടായ 'വേല്‍മുരുകാ' പോലെ ഒരു ?ഗാനം 'തുടരും' എന്ന് ചിത്രത്തില്‍ ഉണ്ടാകുമെന്ന് എംജി പങ്ക് വച്ചിരുന്നു.
15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. കെആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.