Latest News

മണിച്ചിത്രത്താഴിന് പിന്നാലെ മോഹന്‍ലാല്‍ ശോഭന പ്രണയ ജോഡികളുടെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രവും റി റിലീസിന്; പ്രിയദര്‍ശന്‍ ചിത്രം തേന്മാവിന്‍ കൊമ്പത്ത് തിയേറ്ററുകളിലേക്ക്

Malayalilife
മണിച്ചിത്രത്താഴിന് പിന്നാലെ മോഹന്‍ലാല്‍ ശോഭന പ്രണയ ജോഡികളുടെ മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രവും റി റിലീസിന്; പ്രിയദര്‍ശന്‍ ചിത്രം തേന്മാവിന്‍ കൊമ്പത്ത് തിയേറ്ററുകളിലേക്ക്

ലയാളത്തിന് ഇത് റീറിലീസുകളുടെ കാലമാണ്. മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടിന്റെ ദേവദൂതന്‍ രണ്ടാം വരവില്‍ മികച്ച പ്രതികരണം നേടുന്ന വേളയില്‍ തന്നെ മലയാളത്തിന്റെ എവര്‍ക്ലാസ്സിക് മണിച്ചിത്രത്താഴും അടുത്ത ദിവസം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഈ രണ്ട് സിനിമകള്‍ക്കും പിന്നാലെ മറ്റൊരു മോഹന്‍ലാല്‍ സിനിമ കൂടി റീ റിലീസിന് ഒരുങ്ങുന്നതായുളള റിപ്പോര്‍ട്ടുകളാണ് വരുന്നത്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1994ല്‍ റിലീസ് ചെയ്ത  തേന്മാവിന്‍ കൊമ്പത്താണ് റീ റിലീസിന് ഒരുങ്ങുന്നത്. 4കെ ക്വാളിറ്റിയോടെയാണ് ചിത്രം റീ റിലീസ് ചെയ്യുക എന്നും ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സായിരിക്കും സിനിമ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ആറുമാസത്തിനുള്ളില്‍ സിനിമയുടെ റീ റിലീസ് ഉണ്ടാകുമെന്നാണ് സൂചന.

മോഹന്‍ലാലും ശോഭനയും നെടുമുടി വേണുവും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ കവിയൂര്‍ പൊന്നമ്മ, കുതിരവട്ടം പപ്പു, ശങ്കരാടി, ശ്രീനിവാസന്‍, സുകുമാരി, കെപിഎസി ലളിത എന്നിവരും അഭിനയിച്ചിട്ടുണ്ട്. 

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ കെ വി ആനന്ദ് ആയിരുന്നു സിനിമയ്ക്കായി ക്യാമറ ചലിപ്പിച്ചത്. ഈ സിനിമയിലൂടെ അദ്ദേഹത്തിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ബേണി ഇഗ്‌നേഷ്യസ് കൂട്ടുകെട്ടായിരുന്നു സിനിമയ്ക്ക് ഗാനങ്ങള്‍ ഒരുക്കിയത്. വരികള്‍ രചിച്ചത് ഗിരീഷ് പുത്തഞ്ചേരിയുമായിരുന്നു

Thenmavin Kombathu rerelease

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES