Latest News

പരസ്പരം പല്ലുറമി കോര്‍ത്ത് വിനായകനും സുരാജും;'തെക്ക് വടക്ക്' പുതിയ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

Malayalilife
പരസ്പരം പല്ലുറമി കോര്‍ത്ത് വിനായകനും സുരാജും;'തെക്ക് വടക്ക്' പുതിയ ക്യാരക്ടര്‍ ടീസര്‍ പുറത്ത്

എസ്. ഹരീഷിന്റെ രചനയില്‍ പ്രേം ശങ്കര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തെക്ക് വടക്ക്'. വിനായകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അഞ്ജന ടാക്കീസ്, വാര്‍സ് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ അഞ്ജന ഫിലിപ്പും, വി. എ ശ്രീകുമാര്‍ മേനോനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. രണ്ട് കഥാപാത്രങ്ങളുടെ വളരെ വ്യത്യസ്തമായ രണ്ട് ഭാവങ്ങളാണ് ടീസറില്‍ കാണാന്‍ കഴിയുന്നത്. ഓഗസ്റ്റിലാണ് ചിത്രത്തിന്റെ റിലീസ്.

എസ്. ഹരീഷിന്റെ 'രാത്രി കാവല്‍' എന്ന ചെറുകഥയാണ് സിനിമയാവുന്നത്. രണ്ടു പേര്‍ക്കിടയിലെ ശത്രുതയും തമാശകളുമാണ് കഥാസാരം. യുദ്ധത്തെ കുറിച്ചുള്ള ആഖ്യാനമാണ് രാത്രികാവല്‍ എന്ന കഥയിലൂടെ എസ്. ഹരീഷ് പറയുന്നത്.

ജയിലറിന്' ശേഷം വിനായകന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് തെക്ക് വടക്ക്. കെഎസ്ഇബി എന്‍ജിനീയര്‍ മാധവന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അരി മില്‍ ഉടമയായ ശങ്കുണ്ണി എന്ന കഥാപാത്രമായാണ് സുരാജ് വേഷമിടുന്നത്.

ബ്രിട്ടാനിയ, ഐടിസി, ടിവിസ, ലിവൈസ്, റാംഗ്ലര്‍ തുടങ്ങീ അനേകം പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് പ്രേം ശങ്കര്‍. എസ്. ഹരീഷിന്റെ തന്നെ ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

മെല്‍വിന്‍ ബാബു, ഷമീര്‍ ഖാന്‍, കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, ബാലന്‍ പാലക്കല്‍, ജെയിംസ് പാറക്കല്‍ തുടങ്ങി മലയാള സിനിമയിലെ പുതിയ ചിരിത്താരങ്ങളാണ് വിനായകനും സുരാജിനുമൊപ്പം അണിനിരക്കുന്നത്. സാം സി. എസ് ആണ് സംഗീതവും പശ്ചാത്തല സംഗീതവും.

അന്‍വര്‍ റഷീദിന്റെ 'ബ്രിഡ്ജ്' സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജന്‍ ആണ് ഡിഒപി. രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്റര്‍ ആയ കിരണ്‍ ദാസ് ആണ് എഡിറ്റിംഗ്.

ഒറ്റ ഷെഡ്യൂളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കുന്ന ചിത്രം ഈ വര്‍ഷം ഓണം റിലീസായി സിനിമ തിയേറ്ററില്‍ എത്തിക്കും. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യൂം: ആയിഷ സഫീര്‍, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, ആക്ഷന്‍: മാഫിയ ശശി, കാസ്റ്റിങ് ഡയറക്ടര്‍: അബു വളയംകുളം.

Thekku Vadakku Character Reveal Teaser 2

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES