സുരാജ് വെഞ്ഞാറമൂട് വിനായകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് തെക്ക് വടക്ക്. നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷം എസ്. ഹരീഷിന്റെ രചനയില്‍ പ്രേം ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസര്‍ പുറത്ത്. ചിത്രത്തിലെ നായകരായ വിനായകന്റെയും സുരാജിന്റെയും പലവിധ ഭാവങ്ങളും സ്വഭാവസവിശേഷതകളും ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു.
അവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുകയാണ് അണിയറപ്രവര്‍ത്തകര്‍. യുവ താരങ്ങളായ ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
റിട്ടയേര്‍ഡ് കെഎസ്ഇബി എഞ്ചിനീയര്‍ മാധവനായാണ് വിനായകന്‍ വേഷമിടുന്നത്. സുരാജ് അരിമില്‍ ഉടമ ശങ്കുണ്ണിയും. കോട്ടയം രമേഷ്, മെറിന്‍ ജോസ്, വിനീത് വിശ്വം, സ്നേഹ, ശീതള്‍, മഞ്ജുശ്രീ, ബാലന്‍ പാറക്കല്‍, ജെയിംസ് പാറക്കല്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. അന്‍ജന ഫിലിപ്പ്, വി. എ ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച അന്‍ജന- വാര്‍സ് ആണ് സിനിമ നിര്‍മിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ആര്‍ഡിഎക്സിലെ ഹിറ്റ് ഗാനങ്ങള്‍ക്കു ശേഷം സാം സി.എസ് ആണ് സംഗീതം ഒരുക്കുന്നത്. അന്‍വര്‍ റഷീദിന്റെ ബ്രിഡ്ജ് സിനിമയുടെ ഛായാഗ്രാഹകനായി ആരംഭിച്ച് കിസ്മത്ത്, വലിയപെരുന്നാള്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ സുരേഷ് രാജനാണ് ഡിഒപി. ഉള്ളൊഴുക്ക്, രോമാഞ്ചം, റോഷാക്ക് അടക്കമുള്ള സിനിമകളുടെ എഡിറ്ററായ കിരണ്‍ ദാസാണ് ചിത്രസംയോജനം. പ്രൊഡക്ഷന്‍ ഡിസൈന്‍: രാഖില്‍, ആക്ഷന്‍: മാഫിയ ശശി, ഡാന്‍സ്: പ്രസന്ന മാസ്റ്റര്‍, വരികള്‍: ലക്ഷ്മി ശ്രീകുമാര്‍, കോസ്റ്റ്യും: അയിഷ സഫീര്‍ സേഠ്, മേക്കപ്പ്: അമല്‍ ചന്ദ്ര, പ്രോഡക്ഷന്‍ കണ്‍ട്രോളര്‍: സജി ജോസഫ്, ചീഫ് അസോസിയേറ്റ്: ബോസ്. വി, കാസ്റ്റിങ്: അബു വളയംകുളം, കളറിസ്റ്റ്: ലിജു പ്രഭാകര്‍, സൗണ്ട് ഡിസൈന്‍: നിധിന്‍ ലൂക്കോസ്, സ്റ്റില്‍സ്: അനീഷ് അലോഷ്യസ്, ഡിസൈന്‍: പുഷ് 360, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച് ക്രിയേഷന്‍സ്.