Latest News

ഒടിഞ്ഞ കാലുമായി ഫോട്ടോഷൂട്ട്..! തീവണ്ടിയിലെ നായികയുടെ ആത്മാര്‍ത്ഥയില്‍ കയ്യടിച്ച് ആരാധകര്‍..! സംയുക്ത മേനോന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍..!

Malayalilife
ഒടിഞ്ഞ കാലുമായി ഫോട്ടോഷൂട്ട്..! തീവണ്ടിയിലെ നായികയുടെ ആത്മാര്‍ത്ഥയില്‍ കയ്യടിച്ച് ആരാധകര്‍..!  സംയുക്ത മേനോന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍..!

തീവണ്ടി എന്ന ചിത്രത്തിലൂടെ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് സംയുക്ത മേനോന്‍. ആദ്യം പുറത്തിറങ്ങിയത് തീവണ്ടിയാണെങ്കിലും സംയുക്തയുടെ ആദ്യ ചിത്രമാണ് ലില്ലി. പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ലില്ലി. ടൊവിനോ നായകനായ തീവണ്ടി റിലീസാകും മുന്നേ തന്നെ ഗാനങ്ങള്‍ കൊണ്ട്   ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളതദ്തില്‍ ശ്രദ്ധിക്കപ്പെട്ട താരം തമിഴിലേക്ക്ും  ചുവടു വയ്ച്ചിരിക്കയാണ്. താരം നായികയായ ജൂലൈ കാട്രില്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഹിറ്റായിരുന്നു. കെ.സി. സുന്ദരം സംവിധാനം ചെയ്ത ചിത്രത്തില്‍ ആനന്ദ് നാഗ് ആണ് ചിത്രത്തില്‍ നായകന്‍. ആനന്ദിനൊപ്പമുള്ള സംയുക്തയുടെ ലിപ്ലോക്ക് രംഗങ്ങള്‍  ഉള്‍പ്പെടുത്തിയ ട്രെയിലറും ഹിറ്റായിരുന്നു. തമിഴിലും ചുവടുറപ്പിച്ച താരം ദുല്‍ൃഖറിന്റെ പുതിയ ചിത്രത്തിലും നായികമാരിലൊരാളായി  വേഷമിടുന്നുണ്ട്.  യമണ്ടന്‍ പ്രേമകഥയുടെയും പുതിയ തമിഴ് ചിത്രത്തിന്റെയും പ്രവര്‍ത്തനത്തിലാണ് സംയുക്ത ഇപ്പോള്‍. എന്നാലിപ്പോള്‍ പ്ലാസ്റ്ററിട്ട കാലുമായുളള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.

താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി ചിത്രം പുറത്തു വിട്ടത്.  ലുലു മാളില്‍ എം ഫോര്‍ മാരി ഇന്റര്‍നാഷണല്‍ ഫെയര്‍ ഉദഘാടനത്തിനു എത്തിയതാണ് സംയുക്ത.സാധാരണ ഇങ്ങനെ പരിക്ക് സംഭവിക്കുന്ന നടിമാര്‍ അത് പുറത്ത് കാണിക്കാതെ ഒഴിഞ്ഞു മാറുകയാണ് പതിവ്. എന്നാല്‍ കാലൊടിഞ്ഞാലും കൃത്യമായി തന്നെ കമ്മിറ്റ് ചെയ്ത ജോലികള്‍ നടത്തുകയാണ് സംയുക്ത.കാലൊടിഞ്ഞിട്ടും താന്‍ ഫോട്ടോഷൂട്ട് ചെയ്യുന്നതിന്റെയും ഷൂട്ടിന് ശേഷവുമുളള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. മജന്ത നിറത്തിലുളള പട്ടിന്റെ ഫ്രോക്കില്‍ കോട്ടും ധരിച്ചാണ് താരം ഉദ്ഘാടനത്തിനെത്തിയത്. അതേ വസ്ത്രത്തില്‍ താരം ഫോട്ടോഷൂട്ട് നടത്തുന്ന ചിത്രങ്ങളാണ് പുറത്തു വന്നിട്ടുളളത്. പരിക്ക് പറ്റി കാലില്‍ പ്ലാസ്റ്ററിട്ട അവസ്ഥയിലും താരം ഏറ്റെടുത്ത കര്‍ത്തവ്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കാണിക്കുന്ന മനസ്സിന് ആരാധകരുടെ കയ്യടിയാണ്. സംയുക്ത അഭിനയത്തില്‍ മാത്രമല്ല തന്റെ ജോലിയില്‍ ഏറെ ആത്മാര്‍ത്ഥ കാണിക്കുന്ന ആളാണെന്ന് ഈ സംഭവത്തോടെ വ്യക്തമാണ്. തന്റെ ഫോട്ടോ ഷൂട്ടിന് സഹായിച്ച ഒപ്പമുളളവരോട് താരം നന്ദിയും പറഞ്ഞിട്ടുണ്ട്. 

താരം കാലൊടിഞ്ഞ് വിശ്രമിക്കുന്ന ചിത്രവും ഫോട്ടോഷൂട്ടിന്റെ ചിത്രവും വൈറലാവുകയാണ്. സാധാരണ മറ്റുതാരങ്ങള്‍ ഒഴിഞ്ഞുമാറുന്ന സാഹചര്യത്തില്‍ സംയുക്തയുടെ ആത്മധൈര്യവും ജോലിയോടുളള ഉത്തരവാദിത്തവും ചര്‍ച്ച ചെയ്യപ്പെടുകയാണ്. തീവണ്ടിയിലെ നായികയായി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരം ഇപ്പോള്‍ തന്റെ പ്രവര്‍ത്തികൊണ്ടും ശ്രദ്ധിക്കപ്പെടുകയാണ്. എന്നാല്‍ എപ്പോഴാണ് താരത്തിന് അപകടം സംഭവിച്ചതെന്നോ മറ്റുളള കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏതെങ്കിലും സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയതാകാമെന്നാണ് ആരാധകര്‍ പറയുന്നത്. 

Theevandi actress Samyuktha menon viral photoshoot with broken leg

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES