ഇന്ത്യയില്‍ ഏറ്റവുമടുത്തകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഫ്രാങ്കോ ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനക്കേസ് ഇതിവൃത്തമാക്കുന്ന സിനിമ റിലീസിന് ഒരുങ്ങി. സഭകളുടെ അകത്തളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അതിഭീകരമായ കന്യാസ്ത്രീ പീഡനത്തിന്റെ ഉള്ളുകള്ളികളിലേക്ക് ഒരു നേര്‍ക്കാഴ്ചയായി മാറുന്ന സിനിമ പുറത്തിറക്കുന്നത് കടവേലില്‍ ഫിലിംസാണ്. 'ദ ഡാര്‍ക് ഷെയ്ഡ്സ് ഓഫ് ആന്‍ ഏന്‍ജല്‍ അന്‍ഡ് ദ ഷെപ്പേഡ്' എന്ന് പേരിട്ട ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് ആന്റോ ഇലഞ്ഞിയാണ്. മൂന്നു ഭാഷകളില്‍ ഒരേസമയം ചിത്രീകരിക്കുന്ന സിനിമയില്‍ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങള്‍ അണിനിരക്കും. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങിയിട്ടുണ്ട്.
ഫ്രാങ്കോ മുളയ്ക്കല്‍ എന്ന ജലന്ധര്‍ ബിഷപ്പ് നടത്തിയ കൊടിയ പീഡനം അതിനിരയായ കന്യാസ്ത്രീ പുറത്തു വിടുന്നതോടെയാണ് പുറംലോകം അറിയുന്നത്. തുടര്‍ന്ന് കേസ് ഇല്ലാതാക്കാന്‍ വലിയ ശ്രമം തന്നെ നടന്നു. ഫ്രാങ്കോയെ രക്ഷിക്കാന്‍ സഭയുടെ ഭാഗത്തുനിന്നുതന്നെ കാര്യമായ ശ്രമങ്ങളുണ്ടായി. വിശ്വാസികളെ അണിനിരത്തി ജലന്ധറിലെ സഭാ ആസ്ഥാനത്തെ സുരക്ഷിത താവളമാക്കി ഫ്രാങ്കോ മുളയ്ക്കല്‍ ശ്രമിച്ചു. കേസൊതുക്കാന്‍ സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ വരെ സ്വാധീനം ചെലുത്തപ്പെട്ടു. പക്ഷേ, മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഉള്‍പ്പെടെ വിഷയം സജീവമാക്കി നിലനിര്‍ത്തിയതോടെ കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് അറസ്റ്റുചെയ്യപ്പെട്ടു. എന്നിട്ടും ഫ്രാങ്കോയ്ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ വത്തിക്കാന്‍ തയ്യാറായില്ല.
ഇപ്പോഴും ബിഷപ്പിനെതിരെ ശബ്ദമുയര്‍ത്തുകയും കന്യാസ്ത്രീയുടെ നീതിക്കായി നിലകൊള്ളുകയും ചെയ്യുന്ന മറ്റു കന്യാസ്ത്രീകളും സഭാ വിശ്വാസികളും ക്രൂരമായി വേട്ടയാടപ്പെടുകയാണ്. ഈയൊരു സാഹചര്യത്തില്‍ കേസ് മുന്നോട്ടുപോകുന്ന വേളയിലാണ് 'ദ ഡാര്‍ക് ഷെയ്ഡ്സ് ഓഫ് ്ആന്‍ ഏന്‍ജല്‍ അന്‍ഡ് ദ ഷെപ്പേഡ്' ഒരുങ്ങുന്നത്
മുന്‍നിര താരങ്ങള്‍ തന്നെ അണിനിരക്കുന്ന ചിത്രം കേരളസിനിമാ ചരിത്രത്തില്‍ വേറിട്ടൊരു സമീപനമായി മാറും. സമകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയില്‍ പലതും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്ന വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതില്‍ നിന്നും വ്യത്യസ്തമായി ഫ്രാങ്കോ കേസിലെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാവും 'ദ ഡാര്‍ക് ഷെയ്ഡ്സ് ഓഫ് ആന്‍ ഏന്‍ജല്‍ ആന്‍ഡ് ദ ഷെപ്പേഡ് എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
തമിഴ് സിനിമാരംഗത്തെ പ്രമുഖ സംവിധായകനായ രാംദാസ് രാമസ്വാമിയാണ് മുഖ്യ വേഷം കൈകാര്യം ചെയ്യുന്നത്. ഫ്രാങ്കോ മുളയ്ക്കന്റെ വേഷമാണ് രാംദാസ് കൈകാര്യം ചെയ്യുക. നടിമാരായ നീനാകുറുപ്പ്, മോഹിനി തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തും. ഒരു മെത്രാന്റെയും കന്യാസ്ത്രീയുടേയും ജീവിതത്തില്‍ ആകസ്മികമായി ഉണ്ടാകുന്ന ചില സംഭവങ്ങളും അതുമൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും ആകും കഥാതന്തുവെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ഷൂട്ടിങ് കേരളത്തിലും ജലന്ധറിലും ആയിട്ടാണ് നടത്തുക. ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞ വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റൈ ട്രയിലര്‍ കാണാം.