Latest News

വിക്രമിനും സംവിധായകന്‍ പാ രഞ്ജിത്തിനും ഒപ്പം അടിപൊളി സെല്‍ഫിയുമായി പാര്‍വ്വതി തിരുവോത്ത്; കോളാറിലെ സ്വര്‍ണഖനികളുടെ കഥ പറയുന്ന തങ്കളാന്‍ അണിയറയില്‍

Malayalilife
വിക്രമിനും സംവിധായകന്‍ പാ രഞ്ജിത്തിനും ഒപ്പം അടിപൊളി സെല്‍ഫിയുമായി പാര്‍വ്വതി തിരുവോത്ത്; കോളാറിലെ സ്വര്‍ണഖനികളുടെ കഥ പറയുന്ന തങ്കളാന്‍ അണിയറയില്‍

വിക്രമിനും സംവിധായകന്‍ പാ രഞ്ജിത്തിനും ഒപ്പം അടിപൊളി സെല്‍ഫി പങ്ക് വച്ചിരിക്കുകയാണ് നടി പാര്‍വ്വതി തിരുവോത്ത്. നച്ചത്തിരം നഗര്‍ഗിരത് എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തങ്കാളാന്റെ ഷൂട്ടിങ് ഇടവേളയില്‍ പകര്‍ത്തിയ ചിത്രമാണിതെന്നാണ് സൂചന.

വിക്രം നായകനാകുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍, പശുപതി, തുടങ്ങിയവരും ചിത്രത്തില്‍ മറ്റ പ്രധാനകഥാപാത്രങ്ങളായെത്തുന്നു.കര്‍ണാടകയിലെ കോളാര്‍ മൈന്‍ ഫീല്‍ഡ്സ് കേന്ദ്രീകരിച്ചുള്ള ഒരു പീരീഡ് ഡ്രാമയാണ് ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വിക്രമിന്റെ കരിയറിലെ 61-ാമത് ചിത്രമാണ് തങ്കളാന്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണകാലത്തെ ഒരു ഗോത്രസമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രമൊരുക്കുന്നതെന്നാണ് സൂചന.
പാ രഞ്ജിത്തിനൊപ്പം തമിഴ് പ്രഭ കൂടെ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്. സിനിമയുടെ സംഗീതമൊരുക്കുന്നത് ജി വി പ്രകാശ്കുമാറാണ്. എ കിഷോര്‍ കുമാറിന്റെ ഛായാഗ്രഹണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സെല്‍വ ആര്‍ കെ കൈകാര്യം ചെയ്യുന്നു. സിനിമയില്‍ എസ് എസ് മൂര്‍ത്തി കല സംവിധാനവും, സ്റ്റണ്ണര്‍ സാം ആക്ഷന്‍ രംഗങ്ങളും ഒരുക്കുന്നു. തമിഴ്, തെലുങ്, ഹിന്ദി, കന്നഡ ,മലയാളം എന്നീ ഭാഷകളിലായാണ് സിനിമ പുറത്തിറങ്ങുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Parvathy Thiruvothu (@par_vathy)

Thangalaan Chiyaan Vikram Parvathy and Pa Ranjith

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക