Latest News

അമ്മയുടെ മീറ്റിംഗില്‍ സാനിട്ടേഷന്‍ പ്രശനങ്ങളെപ്പറ്റി സംസാരിച്ചപ്പോള്‍ എനിക്ക് ബാത്റൂം പാര്‍വതിയെന്ന ഇരട്ട പേര് വീണു; ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്; ഇനിയും പോയി സംസാരിക്കും; നിലപാട് വ്യക്തമാക്കി പാര്‍വ്വതി തിരുവോത്ത്

Malayalilife
 അമ്മയുടെ മീറ്റിംഗില്‍ സാനിട്ടേഷന്‍ പ്രശനങ്ങളെപ്പറ്റി സംസാരിച്ചപ്പോള്‍ എനിക്ക് ബാത്റൂം പാര്‍വതിയെന്ന ഇരട്ട പേര് വീണു; ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്; ഇനിയും പോയി സംസാരിക്കും; നിലപാട് വ്യക്തമാക്കി പാര്‍വ്വതി തിരുവോത്ത്

തുകാര്യത്തിലും തന്റേതായ നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് പാര്‍വ്വതി തിരുവോത്ത്. ഡബ്ള്യൂ. സി.സിയുടെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത് താരമായിരുന്നു. അടുത്തിടെ കേരള കൗമുദി ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തില്‍ ഡബ്ല്യു സി സി യുടെ രൂപീകരണത്തിന്റെ ഭാഗമായി പല മാറ്റങ്ങളും കൊണ്ടുവരുവാന്‍ സാധിച്ചുവെന്നും ഒരിടയ്ക്ക് തനിക്ക് ബാത്‌റൂം പാര്‍വതി എന്ന ഇരട്ടപ്പേര് ഉണ്ടായിരുന്നു എന്നും താരം പറയുന്നു

2014ല്‍ ആയിരുന്നു സംഭവമെന്നും, സിനിമാ സെറ്റുകളിലെ സാനിട്ടേഷനെ കുറിച്ച് സംസാരിക്കവെയാണ് അത്തരത്തിലൊരു ഇരട്ടപ്പേര് തനിക്ക് വീണതെന്ന് പാര്‍വതി പറയുന്നു.കാലാകാലങ്ങളായി ചില ശീലങ്ങള്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കും. ഉദാഹരണത്തിന് സെറ്റിലെ ലഹരി ഉപയോഗം പോലുള്ള കാര്യങ്ങള്‍. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു ഇന്‍ഡസ്ട്രിയില്‍ ഇതെല്ലാം നിയമം മൂലം തടയേണ്ടതാണ്. അതുപോലെ സാനിട്ടേഷന്‍ പ്രശ്നങ്ങള്‍. 

2014ല്‍ ഇതേക്കുറിച്ച് എ.എം.എം.എയുടെ മീറ്റിംഗില്‍ സംസാരിച്ചപ്പോള്‍ എനിക്ക് ബാത്റൂം പാര്‍വതി എന്ന ഇരട്ടപ്പേര് വീണു. ഞാനത് ശ്രദ്ധിച്ചില്ല. പക്ഷേ ഇപ്പോള്‍ ഒരു സെറ്റില്‍ ഒരു വാനിറ്റി വാനെങ്കിലും വന്നിട്ടുണ്ട്. ഇത്തരം ചര്‍ച്ചകള്‍ക്ക് വഴി തുറക്കുകയാണ് ഡബ്ല്യു.സി.സി ചെയ്യുന്നത്. ഇനിയും എ.എം.എം.എയുടെ ജനറല്‍ ബോഡിയില്‍ പോയി സംസാരിക്കും. പിന്നാലെ വരുന്ന കുട്ടികള്‍ക്ക് ഇതിന് വേണ്ടി പോരാടേണ്ടി വരരുതെന്നും നടി പറയുന്നു.

'തിരക്കഥകള്‍ എങ്ങനെ എഴുതപ്പെടുന്നു എന്നതാണ് ഒരു വശം. ഇപ്പോഴത്തെ തിരക്കഥയില്‍ വരുന്ന മാറ്റങ്ങള്‍, ഉദാഹരണത്തിന് കുമ്പളങ്ങി നൈറ്റ്സ്. കുമ്പളങ്ങിയില്‍ അന്ന ബെന്നും ഗ്രേസും അവതരിപ്പിച്ച സ്വതന്ത്രമായ നിലനില്‍പ്പ് മാത്രമല്ല സൗബിന്റേത് പോലുള്ള കഥാപാത്രങ്ങളെയും നമുക്ക് കാണാം. മെന്റല്‍ ഹെല്‍ത്ത് ഇഷ്യൂസ് വന്നാല്‍ ഒരു പുരുഷന്‍ സഹായം ചോദിക്കുന്നത് ഒരു സ്ത്രീ സഹായം ചോദിക്കുന്നതിനേക്കാള്‍ അപമാനകരമാണ്. ജെന്‍ഡര്‍ ഇഷ്യൂസിന്റെ മറുവശമാണിത്. അത് കണ്ട് ഒരു ആണിനെങ്കിലും സമാധാനം ഉണ്ടായി കാണും. ഇത്തരം മാറ്റങ്ങള്‍ക്ക് തുടക്കമായത് ഡബ്ള്യൂ.സി.സി വന്ന ശേഷമാണെന്ന് ഉറച്ച് വിശ്വസിക്കുന്നതായും നടി പറഞ്ഞു

parvathy thiruvothu syay about wcc

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക