എങ്കവീട്ടു മാപ്പിളെ എന്ന മിനിസ്‌ക്രീന്‍ പരിപാടിയിലൂടെ ഏറെ വിവാദത്തിലായ വിഷയമാണ് നടന്‍ ആര്യയുടെ വിവാഹം. റിയാലിറ്റി ഷോയിലൂടെ ആര്യ വധുവിനെ കണ്ടെത്തും എന്നാണ് ഷോ ആരംഭിച്ചപ്പോള്‍ പറഞ്ഞിരുന്നത്. ലക്ഷക്കണക്കിന് അപേക്ഷകളാണ് ആര്യയെ ഭര്‍ത്താവാക്കാനുളള മത്സരത്തിനു അപേക്ഷിച്ചത്. ഇതില്‍ നിന്നും പതിനാറു പേര്‍ സെലക്ടായി. ആര്യയുടെ ഇഷ്ടം നേടാനായി 16 പേരും ഷോയില്‍ ഇഞ്ചോടിഞ്ചു പോരാട്ടമാണ് നടത്തിയത്. സുഹൃത്തിന് പിന്തുണ അറിയിച്ച് വിശാലും വരലക്ഷ്മിയും ഷോയില്‍ എത്തിയിരുന്നു.ഷോയിലൂടെ ഏറെ ഫാന്‍സുകാരുണ്ടായ മത്സരാര്‍ത്ഥിയാണ് അബര്‍നദി. ഷോയുടെ അവസാനഘട്ടത്തില്‍ പുറത്തുപോകേണ്ടി വന്ന അബര്‍നദി എന്നാല്‍ എന്തു സംഭവിച്ചലും ആര്യയെ തന്നെ വിവാഹം ചെയ്യു എന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. ഷോയുടെ അവസാനം ആര്യ ആരെ തിരഞ്ഞെടുക്കും എന്ന് കാണാനായി ആരാധകര്‍ കാത്തിരുന്നുവെങ്കിലും അവസാന റൗണ്ട് വരെ എത്തിയ മൂന്ന് മത്സരാര്‍ത്ഥികളെ നിരാശപ്പെടുത്തിക്കൊണ്ട് ആര്യ തനിക്ക് ആലോചിക്കാന്‍ സമയം വേണമെന്നാണ് പറഞ്ഞത്.മത്സരത്തിന്റെ ഭാഗമായി ആര്യ മത്സരാര്‍ത്ഥികളുമായി സമയം പങ്കുവയ്ക്കുകയും മത്സരാര്‍ത്ഥികളുടെ വീടുകളില്‍ പെണ്ണുകാണലിനായി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആരെയും വധുവാക്കാതെ പരിപാടി അവസാനിച്ചതിലും ആര്യ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ചതിച്ചു എന്ന തരത്തിലും വിമര്‍ശനങ്ങള്‍ എത്തിയിരുന്നു
ഷോയില്‍ ഏറ്റവുമധികം ആരാധകരുണ്ടായ മത്സരാര്‍ത്ഥി അബര്‍നദി ആര്യയുടെ വധുവാകണമെന്നാണ് ആരാധകരുടെ ആഗ്രഹം. ഷോയക്കു ശേഷമുളള അഭിമുഖങ്ങളിലും താന്‍ ആര്യയെ മാത്രമെ വിവാഹം ചെയ്യൂ എന്ന് അബര്‍നദി പറഞ്ഞിരുന്നു. ഷോയിലൂടെ സിനിമയിലെത്തിയിരിക്കയാണ് അബര്‍ നദി. സിനിമയ്ക്കു വേണ്ടിയുളള അഭിമുഖങ്ങളിലും അബര്‍നദി ആര്യയോടുളള സ്‌നേഹത്തെക്കുറിച്ചും താന്‍ ആര്യയെ മാത്രമേ വിവാഹം ചെയ്യു എന്നും ഉറപ്പിച്ചു പറഞ്ഞിരുന്നു. എത്ര നാള്‍ കാത്തിരിക്കേണ്ടി വന്നാലും അബര്‍നദിയും ആര്യയും ഒന്നിക്കുന്നത് കാണാം എന്നായിരുന്നു ആരാധകരുടെ വിശ്വാസം എന്നാലിപ്പോള്‍ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ആര്യയുടെ വിവാഹവാര്‍ത്ത എത്തിയിരിക്കയാണ്. തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ ജാമിയുടെ വിവാഹമാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതായി താരം നേരത്തെ വ്യക്തമാക്കിയിരുന്നു. വധുവിനായുള്ള അന്വേഷണവും തുടങ്ങിയിരുന്നു. താരം വിവാഹത്തിനുള്ള തയ്യാറെടുപ്പിലേക്ക് കടക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
നടി സയ്യേഷയുമായുള്ള ആര്യയുടെ വിവാഹം ഉടന്‍ ഉണ്ടാവും എന്നാണ് സൂചന. ഒരുപാട് നാളുകളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. ഗജിനികാന്ത് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. . കെവി ആനന്ദന് സൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന സിനിമയായ കാപ്പാനിലാണ് ഇവര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. മോഹന്‍ലാലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെ വിദേശ ചിത്രീകരണത്തിനിടയില്‍ സയേഷയുടെ അമ്മയെ താരം സന്ദര്‍ശിച്ചുവെന്നും ഇരുവരും വിവാഹത്തെക്കുറിച്ച് തീരുമാനിച്ചുവെന്നുമൊക്കെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തങ്ങളുടെ കുടുംബത്തിലെ അംഗമായി സയേഷയുടെ അമ്മ ആര്യയെ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.രണ്ട് മാസത്തിനകം ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുമെന്നും സൂചനയുണ്ട്.
വീട്ടുകാര്‍ക്ക് കൂടി ഇഷ്ടപ്പെടുന്നതായിരിക്കണം തന്‍രെ പങ്കാളിയെന്ന കാര്യത്തെക്കുറിച്ചും ആര്യ പറഞ്ഞിരുന്നു. മത്സരത്തിനിടയിലും താരം ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എലിമിനേഷനിലൂടെ മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരായി വേദി വിടുമ്പോഴും ആരായിരിക്കും താരത്തിന്റെ വധുവായെത്തുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചത് ആര്യയുടെ തീരുമാനത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധികമാര്‍. ആര്യയും വിശാലും അടുത്ത സുഹൃത്തുക്കളാണ്. നടികര്‍ സംഘത്തിന് ഒരു കെട്ടിടം ഉണ്ടായാല്‍ മാത്രമേ ഞാന്‍ വിവാഹം കഴിക്കൂ എന്ന് വിശാല്‍ പറഞ്ഞപ്പോള്‍, വിശാലിന്റെ വിവാഹം കഴിഞ്ഞാലേ ഞാന്‍ വിവാഹം കഴിക്കൂ എന്നായിരുന്നു ആര്യയുടെ പ്രതികരണം.ഒടുവില്‍ കഴിഞ്ഞ ആഴ്ച വിശാലിന്റെ വിവാഹം നടന്റെ അച്ഛന്‍ സ്ഥിരീകരിച്ചുകഴിഞ്ഞു. ഹൈദരാബാദ് സ്വദേശിനിയായ അനീഷയെയാണ് താരം വിവാഹം ചെയ്യുന്നത്. വരലക്ഷ്മിയുമായുളള വിശാലിന്‍രെ വിവാഹവാര്‍ത്ത പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് വിവാഹ വാര്‍ത്ത എത്തിയത്.