Latest News

സുബ്രഹ്മണ്യപുരത്തിലെ ധാവണിക്കാരിയായും ആമേനിലെ ശോശന്നയായും തെന്നിന്ത്യയുടെ മനസ്സ് കീഴടക്കിയ നടി സ്വാതി റെഡ്ഡി വിവാഹിതയായി

Malayalilife
സുബ്രഹ്മണ്യപുരത്തിലെ ധാവണിക്കാരിയായും ആമേനിലെ ശോശന്നയായും തെന്നിന്ത്യയുടെ മനസ്സ് കീഴടക്കിയ നടി സ്വാതി റെഡ്ഡി വിവാഹിതയായി

മേനിലെ ശോശന്നയ്ക്ക് പ്രണയസാഫല്യം. നീണ്ട അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മലയാളിയായ വികാസ് വാസു സ്വാതി റെഡ്ഡിയുടെ കഴുത്തില്‍ താലി ചാര്‍ത്തി.ഓഗസ്റ്റ് 30 ന് ഹൈദരാബാദില്‍ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങില്‍ വികാസ് സ്വാതി റെഡ്ഡിയുടെ കഴുത്തില്‍ മംഗല്യസൂത്രമണിയിച്ചു. കാഞ്ചീപുരം പട്ടുസാരിയും പരമ്പരാഗത ആഭരണങ്ങളുമണിഞ്ഞ് നാടന്‍ വധുവായ് സ്വാതി റെഡ്ഡി അണിഞ്ഞൊരുങ്ങിയപ്പോള്‍ വെള്ള ഷര്‍ട്ടും ദോത്തിയുമണിഞ്ഞ് വികാസും ലാളിത്യം നിലനിര്‍ത്തി. മഞ്ഞളും ചന്ദനവും മുഖത്ത് തേയ്ക്കുന്നതടക്കമുള്ള പരമ്പരാഗതമായ ചടങ്ങുകള്‍ക്കുശേഷമായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.

മലേഷ്യന്‍ എയര്‍വേയ്‌സിലെ പൈലറ്റായ വികാസും സ്വാതിയും നീണ്ട അഞ്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. മലയാളിയായ വികാസ് വാസു ജക്കാര്‍ത്തയിലാണ് താമസം. 2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതി സിനിമയിലെത്തിയത്. തമിഴില്‍ സുബ്രഹ്മണ്യപുരം എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചതോടെ തെന്നിന്ത്യയില്‍ ശ്രദ്ധിക്കപ്പെട്ടു. 2013ല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
ഫഹദിന്റെ നായികയായ ശോശന്നയുടെ കഥാപാത്രത്തില്‍ സ്വാതി മിന്നുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചിരുന്നത്. ഫഹദിന്റെ തന്നെ നായികയായി നോര്‍ത്ത് 24 കാതം എന്ന സിനിമയിലും മലയാളത്തില്‍ സ്വാതി അഭിനയിച്ചു. ലിജോയുടെ ഡബിള്‍ ബാരലില്‍ ആര്യയുടെ നായികയായിരുന്നു. ആട് 2 ആണ് അവസാന മലയാള ചിത്രം. 

നടി എന്നതിലുപരി ടെലിവിഷന്‍ അവതാരകയും ഗായികയുമാണു സ്വാതി. കളേഴ്‌സ് സ്വാതി എന്ന പേരിലാണ് തെലുങ്കില്‍ സ്വാതി അറിയപ്പെടുന്നത്. മാ ടിവി യില്‍ കളേഴ്‌സിന്റെ അവതാരകയായിരുന്നു സ്വാതി. മികച്ച നടിയ്ക്കുള്ള ഫിലിം ഫെയര്‍, നന്ദി പുരുസ്‌കാരങ്ങള്‍ നടിയെ തേടി എത്തിയിരുന്നു. മൂന്ന് സിനിമകളിലും സ്വാതി ഗാനം ആലപിച്ചിരുന്നു.

Read more topics: # Swati Reddi-getting married
Swati Reddi-getting married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES