കാർത്തിയെ നായകനാക്കി സൂര്യ നിർമ്മിച്ച കടൈക്കുട്ടി സിങ്കം പ്രേക്ഷകർക്കിടയിലും നിരൂപകർക്കിടയിലും ശ്രദ്ധ നേടി ജൈത്രയാത്ര തുടരുകയാണ്. ജൂലായ് 13ന് തിയേറ്ററുകളിലെത്തിയ ചിത്രം പത്ത് ദിവസം കൊണ്ട് തന്നെ മൂന്നരകോടി വരെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. കാർഷിക വികസനം കർഷകന്റെ ഉപജീവനം തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് സംസാരിക്കുന്ന ചിത്രത്തിന്റെ ലാഭവിഹിതത്തിൽ നിന്ന് ഒരു കോടി രൂപ കർഷകർക്കായി മാറ്റി വച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ നടൻ സൂര്യ.
സൂര്യയുടെ 2ഡി എന്റർടെയ്ന്മെന്റ്സ് ആണ് കടെയ്കുട്ടി സിങ്കം നിർമ്മിച്ചത്. കാർത്തി, സയേഷ, പ്രിയ, സത്യരാജ് തുടങ്ങിയവരാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിൽ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന് കേരളത്തിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ സൂര്യയും അതിഥി താരമായി എത്തുന്നുണ്ട്.