2019ല്‍ റിലീസ് ചെയ്ത ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ ഭാസ്‌കരന്‍ പൊതുവാള്‍ എന്ന കഥാപാത്രത്തിലൂടെ സുരാജിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ഇപ്പോളിത ഭാസ്‌കര പൊതുവാളായി നടന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളില്‍ ആണ് സുരാജ് വെഞ്ഞാറമൂട് ഭാസ്‌കരന്‍ പൊതുവാളായി എത്തുന്നത്.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ന്നാ, താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായിരുന്നു സുരേശനും സുമലതയും. ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജേഷ് മാധവനും ചിത്ര നായരുമാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയിലെ നായകനും നായികയും.
ന്നാ, താന്‍ കേസ് കൊട് സിനിമയിലെ കൊഴുമ്മല്‍ രാജീവനായി കുഞ്ചാക്കോ ബോബന്‍, സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥയില്‍ എത്തുന്നുണ്ട്. കുഞ്ചാക്കോ ബോബന്റെ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഇപ്പോള്‍ ഷെഡ്യൂള്‍ ബ്രേക്കിലാണ്. സെപ്തംബറില്‍ ആണ് അടുത്ത ഷെഡ്യൂള്‍.
ഒരുമാസത്തെ ചിത്രീകരണം ഇനി അവശേഷിക്കുന്നുണ്ട്. സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജിത് തലപ്പള്ളി, ഇമ്മാനുവല്‍ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.