ശ്രീകാന്ത് രാജേന്ദ്രന് സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് സണ്ണി വെയ്ന്‍. ദുല്‍ഖര്‍ സല്മാന് നായകനായി എത്തിയ ചിത്രത്തില്‍ സഹനടനായാണ് സണ്ണി വെയ്ന്‍ എത്തിയത്. നായകനായും പ്രതിനായകനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമെല്ലാം ഇതിനോടകം തന്നെ താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
നിഖില വിമലിനൊപ്പം അഭിനയിച്ച പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലാണ് സണ്ണി വെയ്ന്‍ അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ താന്‍ സിനിമയില്‍ 12 വര്‍ഷം പൂര്‍ത്തിയാക്കി എന്ന സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സമൂഹമാദ്ധ്യമമായ ഇന്സ്റ്റഗ്രാമൂലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. '
സിനിമാ മേഖലയില്‍ 12 വര്‍ഷം ! ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു. ഈ അത്ഭുതകരമായ യാത്രയില്‍ കഥ പറച്ചിലിനും, സന്തോഷത്തിലും സങ്കടത്തിലുമെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവര്ക്കും നന്ദി'. സണ്ണി വെയ്ന്‍ കുറിച്ചു.