ഇരുപത്തിയേഴു വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദര്‍ശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മര്‍ ഇന്‍ ബെത് ലഹേം എന്ന ചിത്രത്തിന്റെ മധുരതരമായ ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒരു ഒത്തുകൂടല്‍ ഇക്കഴിഞ്ഞ ദിവസ്സം കൊച്ചിയില്‍ അരങ്ങേറി.കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കര്‍ നിര്‍മ്മിച്ച് , സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റീ-റിലീസ്സുമായി ബന്ധപ്പെട്ടുള്ള ട്രയിലര്‍ പ്രകാശനത്തിനാണ് ഈ ചിത്രവുമായി ബന്ധപ്പെട്ടവരുടെ ഈ ഒത്തുകൂടല്‍ ഇവിടെ അരങ്ങേറിയത്.
ഗോകുലം കണ്‍വന്‍ഷന്‍ സെന്റെറില്‍ നടന്ന ഈ ചടങ്ങില്‍സംവിധായകന്‍ സിബി മലയില്‍, അണിയറ പ്രവര്‍ത്തകര്‍, എന്നിവര്‍ക്കൊപ്പംചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച മഞ്ജു വാര്യര്‍, ബാലതാരങ്ങളെ അവതരിപ്പിച്ച നിയാ ,കൃഷ്ണ, അന്‍സു.എന്നിവരും നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലൂടെ യായിരുന്നു ട്രയിലര്‍ പ്രകാശനം നടന്നത്.
'ഒരു എസ്‌കേര്‍ഷന്‍ മൂഡിലായിരുന്നു ഞാന്‍ സമ്മര്‍ ഇന്‍ ബെത് ലഹേമില്‍ അഭിനയിച്ചതെന്ന് ചിത്രീകരണത്തിനിടയിലെ നിരവധി കൗതുകകരമായ അനുഭവങ്ങള്‍ പങ്കിട്ടുകൊണ്ട് മഞ്ജു വാര്യര്‍ വ്യക്തമാക്കി.
കഥയുടെ കെട്ടുറപ്പും,, രസകരമായ മുഹൂര്‍ത്തങ്ങളും ഇമ്പമാര്‍ന്ന ഗാനങ്ങളും, മനോഹരമായ ദൃശ്യഭംഗിയാലും സമ്പന്നമായ സമ്മര്‍ ഇന്‍ ബെത് ലഹേം ഇന്നും പ്രേക്ഷകര്‍ പുതുമയോടെ വീക്ഷിക്കുന്നതു മനസ്സിലാക്കിയതു കൊണ്ടാണ് ചിത്രം വീണ്ടും ആധുനിക സാങ്കേതിക മികവോടെ 4K അറ്റ്‌മോസില്‍ റീ-റിലീസ് ചെയ്യുന്നതെന്ന് നിര്‍മ്മാതാവ് സിയാദ് കോക്കര്‍ വ്യക്തമാക്കി.
കോക്കേഴ്‌സ് ഫിലിംസിനൊപ്പം അഞ്ജനാ ടാക്കീസ്, എവരിഡേ ഫിലിംസ് എന്നിവരുമായി സഹകരിച്ചാണ് ചിത്രം 4K അറ്റ്‌മോസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഹൈസ്റ്റ്യഡിയോസാണ്ചിത്രം 4k അറ്റ്‌മോസിലേക്ക് റീമാസ്റ്റര്‍ ചെയ്യുന്നത്.സുരേഷ് ഗോപി ജയറാം , കലാഭവന്‍ മണി, ജനാര്‍ദ്ദനന്‍, അഗസ്റ്റിന്‍ ,സുകുമാരി, മയൂരി, രസിക,തുടങ്ങിയ നിരവധി താരങ്ങള്‍ക്കൊപ്പം മോഹന്‍ലാലും നിര്‍ണ്ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.രഞ്ജിത്തിന്റേതാണു തിരക്കഥ'.ഗാനങ്ങള്‍ - ഗിരീഷ് പുത്തഞ്ചേരി.
സംഗീതം - വിദ്യാസാഗര്‍ ഛായാഗ്രഹണം.. - സഞ്ജിവ് ശങ്കര്‍.
എഡിറ്റിംഗ് -എല്‍. ഭൂമിനാഥന്‍'
കലാസംവിധാനം - ബോബന്‍.
ഡിസംബര്‍ പന്ത്രണ്ടിന് ചിത്രം പ്രദര്‍ശനത്തിനെ
ത്തുന്നു.
വാഴൂര്‍ ജോസ്.