മലയാളത്തിന്റെ പ്രിയ നടനാണ് മോഹന്‍ലാല്‍. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രം ലൂസിഫര്‍ റിലീസിനൊരുങ്ങുമ്പോള്‍ നടന്റെ ഭാര്യയുടെ ഒരു ഫേസ്ബുക്ക് ലൈവും വൈറലാകുകയാണ്. ഫെയ്‌സ്ബുക്കിന്റെ ഹൈദരാബാദ് ഓഫിസില്‍ വച്ചു നടന്ന ലാലേട്ടന്റെ മെഗാ ഫെയ്‌സ്ബുക്ക് ലൈവിലാണ് സുചിത്ര എത്തി താരത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചത്. പലര്‍ക്കും അറിയാത്ത വിശേഷങ്ങള്‍ സുചിത്ര പങ്കുവച്ചത് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.
ഫെയ്‌സ്ബുക്കിന്റെ ഹൈദരാബാദ് ഓഫിസില്‍ എത്തി ലാലേട്ടന്‍ നടത്തിയ ലൈവില്‍ സൂര്യ, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവരൊക്കെ വിഡിയോ കോള്‍ വഴി ലാലേട്ടനുമായി സംവദിച്ചു. ഏറ്റവും ഒടുവില്‍ മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര എത്തിയത് താരത്തെയും ഞെട്ടിച്ചിരുന്നു. സംസാരത്തിനിടെ മോഹന്‍ലാലിന്റെയും സുചിത്രയുടെയും വിവാഹ വിഡിയോയും പ്ലേ ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ച് അവതാരകന്‍ വിവാഹസമയത്ത് മോഹന്‍ലാലിന് കള്ളത്തരമുണ്ടല്ലോ എന്നു ചോദിച്ചു. പൊതുവേ എനിക്കൊരു കള്ളത്തരമുണ്ട് എന്നായിരുന്നു ലാലിന്റെ മറുപടി. ആ സമയത്ത് തല കറങ്ങുന്ന പോലെയായിരുന്നു എന്നും താരം പറഞ്ഞു.
പിന്നീടാണ് സുചിത്ര ലൈവിലെത്തിയത്. താന്‍ ചെന്നെയിലെ വീട്ടിലാണെന്ന്് സൂചിത്ര പറഞ്ഞു. ഷൂട്ടിനിടയില്‍ രണ്ടുദിവസം കിട്ടുമ്പോള്‍ ലാല്‍ ഓടി വീട്ടിലേക്ക് വരുമെന്നാണ് സുചിത്ര പറയുന്നത്. ലാല്‍ കുക്ക് ചെയ്യാറുണ്ടോ എന്ന ആരാധകന്റെ ചോദ്യത്തിന് കുക്കിങ്ങും അതുപോലെ തന്നെ ഫുഡ് കഴിക്കാനും ഏറെ ഇഷ്ടമാണെന്നായിരുന്നു താരപത്‌നി പറഞ്ഞത്. വീട്ടിലുള്ളപ്പോള്‍ മിക്കവാറും എന്തെങ്കിലുമുണ്ടാക്കാന്‍ അടുക്കളയില്‍ കയറും. പ്രണവും ചിലപ്പോള്‍ ഒപ്പം കൂടും. ലാലേട്ടന്‍ കഴിക്കുന്നത് വളരെ വൃത്തിയിലാണ്. കഴിച്ചുതീര്‍ന്ന് പ്ലേറ്റ് കഴുകി വച്ചില്ലെങ്കില്‍ പിന്നെ എത്തുന്നവര്‍ പുതിയ പ്ലേറ്റാണെന്ന് പറഞ്ഞ് വീണ്ടും ഇരിക്കുമെന്നും സുചി പറയുന്നു.
സ്ട്രസിനെ മറികടക്കാനാണ് ചേട്ടന്‍ കുക്ക് ചെയ്യുന്നത്. നല്ല കൈപുണ്യവും ഉണ്ട് ചേട്ടന്. എന്തുണ്ടാക്കിയാലും ടേസ്റ്റിയായിരിക്കും. കൂട്ടുകാര്‍ വരുമ്പോഴെല്ലാം ഭക്ഷണം ഉണ്ടാക്കി നല്‍കും. ഇപ്പോള്‍ ജാപനീസ് ഫുഡ് ആണ് ട്രൈ ചെയ്യുന്നത്. ജാപ്പനീസ് ഗ്രില്‍ മോഹന്‍ലാലിന് ഏറെ ഇഷ്ടടമാണ്. ജാപനീസ് ഭക്ഷണം കഴിക്കാനായി വീട്ടില്‍ ജാപ്പനീസ് മോഡല്‍ അടുക്കളയും വച്ചു. സ്വന്തം റെസിപിയിലാണ് കുക്കിങ്ങെല്ലാം. ദുബായില്‍വച്ച് മോഹന്‍ലാലും മകന്‍ അപ്പുവും ചേര്‍ന്ന് മുട്ടയും ഉരുളകിഴക്കും വച്ച് ഒരു സ്യു ഉണ്ടാക്കിയെന്നും ഭയങ്കര ടേസ്റ്റായിരുന്നുവെന്നും സുചിത്ര പറഞ്ഞു. ബൈ പറഞ്ഞ് ഫ്‌ളൈയിങ്ങ് കിസ് കൊടുത്ത ശേഷമാണ് സുചിതത്ര ലൈവില്‍ നിന്നും വിടപറഞ്ഞത്. എന്തായാലും ലാലിന്റെ കൗതുകകരമായ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്.