നടന്‍ ശ്രീനിവാസന് ദേഹാസ്വാസ്ഥ്യം. ഇന്ന് രാവിലെ ലാല്‍ മീഡിയയില്‍ ഡബ്ബിംഗിന് എത്തിയപ്പോഴാണ് ശ്രീനിവാസന് ശാരീരിക അവശതയുണ്ടായത്. സ്റ്റുഡിയോയിലേക്ക് എത്തിയ കാറില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത സ്ഥിതിയുണ്ടായി. ഇതോടെ അതേ വാഹനത്തില്‍ തന്നെ അദ്ദേഹത്തേ ആശുപത്രിയിലേക്ക് എത്തിക്കുകയായിുരന്നു. വിശദ പരിശോധന തുടരുകയാണെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
ആശുപത്രിയില്‍ നിന്നുള്ള കൂടുതല്‍ വിവരം പുറത്തു വന്നിട്ടില്ല. ഏറെക്കാലത്തിനു ശേഷം ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ട്ക്കെട്ടില്‍ പിറന്ന ഞാന്‍ പ്രകാശാന്‍ തിയേറ്ററില്‍ സൂപ്പര്‍ ഹിറ്റായി ഓടുകയാണിപ്പോള്‍. ഫഹദ് ഫാസില്‍, നിഖിത എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിന് പുറമെ ചില ചിത്രങ്ങളിലും ശ്രീനിവാസന്‍ വേഷമിട്ടു. അതിന്റെ ഡബ്ബിംഗിനായാണ് ലാല്‍ മീഡിയയില്‍ എത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
ഇതിനിടെ നിയമപ്രശ്നങ്ങളും ശ്രീനിവാസനെ തേടിയെത്തി. അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ടായിരുന്നു അത്. പരാതി കോടതിയില്‍ എത്തിയതോടെ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം കൊയിലാണ്ടി കോടതിയില്‍ ഹാജരായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് സത്യചന്ദ്രന്‍ പൊയില്‍ക്കാവ് എന്നയാളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.