നവാഗതനായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പവിയേട്ടന്റെ മധുരചൂരലിന്റെ ഓഡിയോ ലോഞ്ച് കൊച്ചി ലുലുമാളില്‍ നടന്നു. ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ശ്രീനിവാസന്‍ ലെന ഹരിശ്രീ അശോകന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുന്നു. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം ശ്രീനിവാസന്‍ നായകനായെത്തുന്ന ചിത്രമാണ് പവിയേട്ടന്റെ മധുരചൂരല്‍.ശ്രീനിവാസന്‍ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു എന്ന പ്രത്യേകതയുള്ള ചിത്രംകൂടിയുള്ള ചിത്രമാണ് പവിയേട്ടന്റെ മധുരചൂരല്‍.
വടക്കന്‍ മലബാറിന്റെ പശ്ചാതലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഈ സിനിമ സ്‌നേഹത്തിന്റെയും സാധാരക്കാരായ മനുഷ്യരുടെയും കഥയാണ് പറയുന്നത്. സിനിമ കാണിന്നവനു ജീവിതത്തെക്കുറിച്ച് പഠിക്കാന്‍ സാധിക്കുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തും നായകനുമായ ശ്രീനിവാസന്‍ പറഞ്ഞു.
ശ്രീനിവാസന്റെ നായികയായി എത്തുന്നത് ലനയാണ്. ആനി ടീച്ചര്‍ എന്നാണ് കഥാപാത്രത്തെയാണ് ലന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സ്വീകാര്യത നേടിയിരുന്നു .
കഥപറയുമ്പോള്‍, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നി സിനിമകളോട് ചേര്‍ത്തുവയ്ക്കാവുന്ന ചിത്രമായിരിക്കും പവിയേട്ടന്റെ മധുര ചൂരലെന്നും ലെന പറഞ്ഞു
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വിതരണം ചെയ്ത് നോട്ടീസ് പരിപാടിക്കിടെ ശ്രദ്ധപിടിച്ചുപറ്റി. പുതു തലമുറക്ക് പരിസ്ഥിതി സൗഹൃദ സന്ദേശം നല്‍ക്കുന്ന ഒന്നായിരുന്നു അത്.വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ലിഷോയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്ദേശം,വി സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സി രഘുനാഥ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് എം ജി ശ്രീകുമാര്‍, വിജയ് യേശുദാസ്, കെ എസ് ചിത്ര, വൃന്ദ മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ്