തെന്നിന്ത്യന്‍ താര സഹോദരങ്ങളായ സൂര്യയും കാര്‍ത്തിയും ഒന്നിച്ചൊരു ചിത്രത്തിലെ ത്തുന്നത് കാണാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നവരുടെ മുമ്പിലെക്ക് അടിപൊളി തട്ടുപൊളിപ്പന്‍ ഗാനവുമായി എത്തിയിരിക്കുകയാണ് താരസഹോദരങ്ങള്‍. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പാര്‍ട്ടിയിലെ ഗാനമാണ് ഇരുവരും ചേര്‍ന്ന് പാടിയിരിക്കുന്നത്.
സൂര്യയും കാര്‍ത്തിയും മുമ്പ് പിന്നണി ഗാനം ആലപിച്ചിട്ടുണ്ടെങ്കിലും ഒരു സിനിമയ്ക്കായി ഒന്നിച്ച് പാടുന്നത് ഇതാദ്യമായാണ്.ആദ്യമായി ഒന്നിച്ചു പാടിയ പാട്ടിന്റെ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. 4.52 മിനിറ്റ് ദൈര്‍ഘ്യമുള്ള പാട്ട് യൂട്യൂബ് ട്രെന്‍ഡിംഗിലും ഇടംപിടിച്ചിട്ടുണ്ട്.
പ്രേംജി അമരന് സംഗീതം നല്കിയ 'ച ച ചാരേ എന്ന ഗാനമാണ്' ഇരുവരും ആലപിച്ചത്. പ്രേംജി അമരന്, കരിഷ്മ രവിചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് താരങ്ങള്‍ ഗാനം ആലപിച്ചത്. പാര്‍ത്ഥി ഭാസ്കര്‍ ആണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.വെങ്കട് പ്രഭുവിന്റെ സഹോദരന് പ്രേംദി അമരേന്‍ ആണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ചിത്രത്തില്‍ മലയാളത്തിലെ സൂപ്പര്‍താരം ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പി ക്കുന്നുണ്ട്. വില്ലന്‍ വേഷത്തിലാണ് ജയറാം എത്തുന്നത്.മറിയംമുക്ക് എന്ന ചിത്രത്തിലൂടെ നായികയായി മാറിയ സന അല്‍ത്താഫ് ആണ് നായികയായി എത്തുന്നത്. സനയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്.ശിവ, സത്യരാജ്, രമ്യ കൃഷ്ണന് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.