Latest News

സിന്റോ സണ്ണി - സൈജുക്കുറുപ്പ്   ചിത്രം ആരംഭിച്ചു

Malayalilife
സിന്റോ സണ്ണി - സൈജുക്കുറുപ്പ്   ചിത്രം ആരംഭിച്ചു

ണ്ണില്‍ പണിയെടുക്കുക, പൊന്നുവിളയിക്കുക ഒരു ശരാശരി ക്രിസ്ത്യാനിയുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വികാരമാണ്. കേരളത്തിലെ കുടിയേറ്റ മേഖലകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാകും.മലയോരങ്ങളിലെ കര്‍ഷകരില്‍ ഏറെയും ക്രൈസ്തവരാണ്. അങ്ങനെയൊരു സമൂഹത്തിന്റെ പശ്ചാത്തലത്തിലൂടെ ബന്ധങ്ങളുടേയും, ഇണക്കങ്ങളൂടെയും, പിണക്കങ്ങളിലൂടെയും ചെറിയ  പകയുടേയു മൊക്കെ കഥപറയുകയാണ് നവാഗതനായ സിന്റോസണ്ണി തന്റെ കന്നി സംരംഭത്തിലൂടെ.

ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ഈ ചിത്രത്തിന്റെ ചിത്രീകരണം ജനുവരി പതിനെട്ട് ബുധനാഴ്ച്ച കോതമംഗലത്തിനടുത്തുള്ള നാടുകാണി ഗ്രാമത്തില്‍ ആരംഭിച്ചു. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിക്കുന്നതാണ് ഈ ചിത്രം. തികച്ചും ലളിതമായ ചടങ്ങില്‍ ഫാദര്‍ പൗലോസ് കാളിയമേലിന്റെ പ്രാര്‍ത്ഥനയോടെയാണു തുടക്കമിട്ടത്. കോതമംഗലം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.കെ.ടോമി, സൈജു കുറുപ്പ്, ബില്‍ മാത്യു, ദര്‍ശന, വിനോദ് ഷൊര്‍ണൂര്‍ എന്നിവര്‍ ഭദ്രദീപം തെളിയിച്ചു.

പ്രശസ്ത സംവിധായകനായ ജിബു ജേക്കബ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കലാഭവന്‍ റഹ്മാന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കിയതോടെ ചിത്രീകരണത്തിനു് ആരംഭമായി. സൈജു ക്കുറുപ്പാണ് ആദ്യ ഷോട്ടില്‍ അഭിനയിച്ചത്.

വനാര്‍ത്തിയിലെ ഒരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറുടെ ജീവിത്തിലൂടെയാണ് കഥാവികസനം.

തന്റെ വ്യക്തി ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് ഹൃദയസ്പര്‍ശിയായും ഒപ്പം ഉദ്വേഗത്തോടെയും അവതരിപ്പിക്കുന്നത്. കുടിയേറ്റ മേഖലയിലെ സാധാരണക്കാരായ മനഷ്യരുടെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച് യാണ് ഈ ചിത്രം. സൈജു കുറുപ്പ് നായകനായ ഈ ചിത്രത്തില്‍ സ്രിന്ദയും ദര്‍ശനയും (സോളമന്റെ തേനീച്ചകള്‍ ഫെയിം) നായികമാരാകുന്നു.

അജു വര്‍ഗീസ്, വിജയരാഘവന്‍, ജഗദീഷ്,, ജോണി ആന്റെണി, കോട്ടയം നസീര്‍, ജോളി ചിറയത്ത്, ശരണ്‍ രാജ്, ഷിജു മാടക്കര (കടത്തല്‍ താരന്‍ ഫെയിം) ശരണ്‍ രാജ്, എന്നിവരും പ്രധാന താരങ്ങളാണ്. ബി.കെ.ഹരിനാരായണന്‍, സിന്റോസണ്ണി എന്നിവരുടെ വരികള്‍ക്ക് ഓസേപ്പച്ചന്‍ ഈണം പകര്‍ന്നിരിക്കുന്നു.

ശീജിത്ത് നായര്‍ ഛായാഗ്രഹണവും രതിന്‍ രാധാകൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം. - വിനോദ് പട്ടണക്കാടന്‍. കോസ്റ്റും - ഡിസൈന്‍ -സുജിത് മട്ടന്നൂര്‍. മേക്കപ്പ് - മനോജ്& കിരണ്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - ബോബി സത്യശീലന്‍. പ്രൊഡക്ഷന്‍ മാനേജര്‍ -ലി ബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ എക്‌സിക്യട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍. കുട്ടമ്പുഴ ദൂതത്താന്‍കെട്ട്, നേര്യമംഗലം ഭാഗങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും. 

Sinto sunny saiju kurup movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES