ഒരിക്കലും ഞാന്‍ അമിതമായി ആഹ്ലാദിക്കാറില്ല; കാരണം സന്തോഷിച്ച് കഴിഞ്ഞാല്‍ എനിക്ക് ഉടനെ ഒരു ദുഖം പുറകെ വരും; മനസ്സ് തുറന്ന് ഗായിക കെ എസ് ചിത്ര

Malayalilife
 ഒരിക്കലും ഞാന്‍ അമിതമായി ആഹ്ലാദിക്കാറില്ല; കാരണം സന്തോഷിച്ച് കഴിഞ്ഞാല്‍ എനിക്ക് ഉടനെ ഒരു ദുഖം പുറകെ വരും; മനസ്സ് തുറന്ന് ഗായിക  കെ എസ് ചിത്ര

ലയാള സിനിമ ഗാന ആസ്വാദകരുടെ പ്രിയ വാനമ്പാടിയാണ് കെ എസ് ചിത്ര. നിറഞ്ഞ ചിരിയോടെയാണ് മാത്രം ഗാനങ്ങൾ ആലപിക്കുന്ന ചിത്രയെ പ്രേക്ഷകർ നെഞ്ചോടു ചേർത്ത് നിർത്തിയിരിക്കുകയാണ്. അടുത്തിടെയായിരുന്നു മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നടി സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ തനിക്ക് അതിൽ  അമിതമായ ആഹ്‌ളാദമില്ലെന്ന ഗായിക ചിത്ര തുറന്ന് പറയുകയാണ്. എന്റെ അച്ഛന്‍ പഠിപ്പിച്ചത് അഹങ്കാരം ഇല്ലാതെ ഇരിക്കുക എന്നതാണ്. പിന്നെ ഒരിക്കലും ഞാന്‍ അമിതമായി ആഹ്ലാദിക്കാറില്ല. കാരണം സന്തോഷിച്ച് കഴിഞ്ഞാല്‍ എനിക്ക് ഉടനെ ഒരു ദുഖം പുറകെ വരും. അതുകൊണ്ട് എല്ലാത്തിനെയും ഒരുപോലെ കാണണം എന്ന് കരുതുന്ന ആളാണ്. ഞാന്‍ ഒന്നിലും ഒരുപാട് സന്തോഷിക്കാറില്ല. കാരണം ദൈവം അങ്ങനെയാണ് എന്റെ ജീവിതം കൊണ്ടു പോയിട്ടുള്ളതെന്നും ചിത്ര വെളിപ്പെടുത്തുന്നു.

പതിനാറ് തവണ കേരള സംസ്ഥാന പുരസ്‌കാരങ്ങളും ആറ് തവണ ദേശീയ പുരസ്‌കാരവും കരസ്ഥമാക്കിയ പ്രതിഭയാണ് മലയാളത്തിന്റെ സ്വന്തം വാനമ്പാടിയെന്നറിയപ്പെടുന്ന ഗായിക ചിത്ര. പണ്ട് ഉച്ചാരണശുദ്ധി വരാത്ത പ്രശ്നങ്ങളൊക്കെ എനിക്കുണ്ടായിട്ടുണ്ട്. മനുഷ്യനല്ലേ, പണ്ടൊക്കെ എനിക്ക് അങ്ങനെ ഒരുപാട് തെറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് വിമര്‍ശനങ്ങള്‍ അതേ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ അതെല്ലാം ആരോഗ്യപരമായി എടുക്കാനാണ് എന്റെ അച്ഛന്‍ പഠിപ്പിച്ചിരിക്കുന്നത്. എന്നെ ഒരു പരിചയവുമില്ലാത്ത ആള്‍ അങ്ങനെയൊക്കെ എഴുതിയിട്ടുണ്ടെങ്കില്‍ അതിലെന്തെങ്കിലും സത്യമുണ്ടാണെന്ന് അര്‍ഥം. കൂടുതല്‍ ഞാന്‍ ശ്രദ്ധിക്കണമെന്നാണ് അവര്‍ പറഞ്ഞ് തന്നിരിക്കുന്നത്. അല്ലാതെ അവരോട് ശത്രുത കാണിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ല

അതുകൊണ്ട് അത് മനസിലാക്കി തന്നതിനെല്ലാം നന്ദി പറഞ്ഞു കൊണ്ട് ജീവിക്കുന്നു. പതിനാറ് തവണ കേരള സംസ്ഥാന പുരസ്‌കാരങ്ങളും ആറ് തവണ ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. പുരസ്‌കാരം കിട്ടുന്നത് ഇനിയും നല്ല സംഭാവനകള്‍ നല്‍കാനുള്ള ഉത്തരവാദിത്വവും കടമയുമായി മാറിയിരിക്കുകയാണ്. ഒരു വ്യക്തി എന്ന നിലയിലും പൗരനെന്ന നിലയിലും നമ്മളില്‍ ഉള്ള വിശ്വാസം കാത്തുസൂക്ഷിക്കുക എന്നത് ഉത്തരവാദിത്വമാണ് ചിത്ര പറഞ്ഞു.

Singer k s chithra words about happiness

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES