Latest News

യുവഗായകന്‍ സച്ചിന്‍ വാര്യരുടെ വിവാഹ നിശ്ചയം കഴിഞ്ഞു; താരങ്ങള്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ കാണാം

Malayalilife
 യുവഗായകന്‍ സച്ചിന്‍ വാര്യരുടെ വിവാഹ നിശ്ചയം കഴിഞ്ഞു; താരങ്ങള്‍ പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങള്‍ കാണാം

ട്ടത്തിന്‍ മറയത്ത്, നേരം, ബാഗ്ലൂര്‍ ഡേയ്‌സ് തുടങ്ങിയ ചിത്രങ്ങളിലെ ഗാനാലാപനത്തിലൂടെ ശ്രദ്ധേയനായ ഗായകനാണ് സച്ചിന്‍ വാര്യര്‍.  വിനീത് ശ്രീനിവാസന്‍ കഥയെഴുതി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് കോഴിക്കോട് സ്വദേശിയായ സച്ചിന്‍ സിനിമാരംഗത്തേക്ക് എത്തിയത്. വീനിതിന്റെ തന്നെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശ്രദ്ധേയമായതോടെ സച്ചിന്‍ എന്ന യുവഗായകനും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടുകയായിരുന്നു. മലര്‍വാടി ആര്‍ട്ട് ക്ലബ്, തട്ടത്തിന്‍ മറയത്ത്, നേരം, വര്‍ഷം, നീന, ജമ്നാ പ്യാരി, ആന്‍ മരിയ കലിപ്പിലാണ്, ആനന്ദം, ഗോദ തുടങ്ങി നാല്‍പ്പതോളം സിനിമകളില്‍ സച്ചിന്‍ വാര്യര്‍ ആലപിച്ചിട്ടുണ്ട്.  താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃശ്ശൂര്‍ സ്വദേശിയും ഡോക്ടറുമായ പൂജ പുഷ്പരാജ് ആണ് വധു. വിവാഹത്തിന്റെ തീയതി പുറത്തുവിട്ടിട്ടില്ല. 

ആനന്ദം സിനിമയിലെ താരങ്ങളും കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധിക്കപ്പെട്ട അന്ന  ബെന്നും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിംപിള്‍ ആന്‍ഡ് എലഗെന്റ് രീതിയിലായിരുന്നു ചടങ്ങുകള്‍ നടന്നത്. സെറ്റുസാരിയില്‍ സിംപിള്‍ ആഭരണങ്ങള്‍ അണിഞ്ഞാണ് വധു എത്തിയത്. താരങ്ങളും താരജാടകളൊന്നുമില്ലാതെ സിംപിളായിട്ടാണ് എത്തിയത്. വിവാഹനിശ്ചയത്തിന് സാരിയണിഞ്ഞാണ് നടിമാരായ അനാര്‍ക്കലി, അന്ന ബെന്‍ എന്നിവര്‍ എത്തിയത്. സംഗീതരംഗത്ത് സജീവമായുള്ള ബന്ധുക്കളും സംഗീതത്തില്‍ താല്പര്യമുള്ള കുടുംബാംഗങ്ങളും ഏറെയുള്ള സച്ചിന്‍ നിലവില്‍ ചെന്നെയിലെ ഒരു സോഫ്റ്റ്വെയര്‍ കമ്പനിയിലാണ് ജോലി നോക്കുന്നത്. 2016 ലെ ആനന്ദം എന്ന ചിത്രത്തിലൂടെ സച്ചിന്‍ ഗാനരചനയിലേയ്ക്കും സംഗീത സംവിധാനത്തിലേയ്ക്കും കൂടി കടന്നിരുന്നു. സ്‌കൂള്‍ തലത്തില്‍ത്തന്നെ സംഗീതം അഭ്യസിച്ചിരുന്ന സച്ചിന്‍ സുഹൃത്തുക്കളുമൊത്ത് ഒരു സംഗീത ബാന്‍ഡും രൂപപ്പെടുത്തി ഇന്റര്‍-കോളേജ് മത്സരങ്ങളില്‍ പങ്കെടുത്ത് ശ്രദ്ധേയനായിരുന്നു. സച്ചിന്റെയും പൂജയുടെ ഇന്‍ഗേജ്മെന്റ് ചിത്രങ്ങളും ചടങ്ങില്‍ പങ്കെടുത്ത  താരങ്ങളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വെഡ്ഡിങ് ബെല്‍സ് ഫോട്ടോഗ്രഫിയാണ് നിശ്ചയ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. 

Image may contain: 2 people, people smiling, people standing, tree and outdoor

Singer Sachin Warrier engagement photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES