കിയാര അദ്വാനിയുടെയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും വിവാഹ വാര്‍ത്തകള്‍ ഏറെ നാളായി അഭ്യൂഹമായി ബോളിവുഡില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്ര അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ ഉടന്‍ വിവാഹിതനാകമെന്നാണ് പങ്ക് വച്ചത്.
രശ്മിക മന്ദാനയ്ക്കൊപ്പമുള്ള തന്റെ വരാനിരിക്കുന്ന ചിത്രമായ മിഷന്‍ മജ്നുവിന്റെ പ്രൊമോഷന്‍ തിരക്കിലാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഇപ്പോള്‍. റേഡിയോ ഫീവര്‍ എഫ്എമ്മിനോട് സംസാരിക്കവെയാണ് നടന്‍ തന്റെ വിവാഹ അഭ്യൂഹങ്ങളെക്കുറിച്ച് പറഞ്ഞത്. ാന്‍ ഈ വര്‍ഷം വിവാഹിതനാകുംനടന്‍ വ്യക്തമാക്കി.
എന്നാല്‍ ആരാണ് വധു എന്ന് പറഞ്ഞില്ല എന്നതാണ് രസകരം. ഇരുവരും ദില്ലിയിലോ മുംബൈയിലോ വച്ച് വിവാഹിതരാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീയതി കണ്ടെത്താനും, ഒരുക്കങ്ങള്‍ നടത്താനും താരങ്ങളുടെ കുടുംബങ്ങള്‍ തീരുമാനിച്ചുവെന്നായിരുന്നു വാര്‍ത്ത. വിവാഹ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും ഡിസംബര്‍ അവസാനത്തോടെ വിവാഹനിശ്ചയം നടക്കുമെന്നാണ് വിവരം.
വളരെയധികം ആരാധകരുള്ള രണ്ട് ബോളിവുഡ് താരങ്ങളാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും. ഇരുവരുടെയും വിവാഹവാര്‍ത്തകള്‍ പ്രചരിക്കുവാന്‍ തുടങ്ങിയിട്ട് ഇപ്പോഴിതാ നാളുകള്‍ ഏറെയായി. എന്നാല്‍ തങ്ങള്‍ പ്രണയത്തില്‍ ആണെന്ന് ബോളിവുഡ് താരങ്ങള്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. അതോടൊപ്പം തന്നെ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഒന്നും തന്നെ ഇരുവരും നിഷേധിച്ചിട്ടുമില്ല എന്നതാണ് ആരാധകരില്‍ ആകാംക്ഷയുണര്‍ത്തുന്നത്.
ഷേര്‍ ഷാ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് കിയാര. അഭിനയത്തിനു പുറമെ മോഡലിംഗ് രംഗത്തും സജീവമാണ് താരം. വിക്കി കൗശല്‍ നായക വേഷത്തിലെത്തുന്ന ഗോവിന്ദ നാം മേര എന്ന ചിത്രമാണ് കിയാരയുടേതായി പുറത്തിറങ്ങിയ ചിത്രം.