Latest News

ശുനകര്‍ക്കിടയില്‍ യുവരാജനായി നെയ്മര്‍'; പ്രേക്ഷകമനസ് കീഴടക്കി  'നെയ്മര്‍' സിനിമയിലെ ആദ്യ ഗാനം പുറത്ത് 

Malayalilife
 ശുനകര്‍ക്കിടയില്‍ യുവരാജനായി നെയ്മര്‍'; പ്രേക്ഷകമനസ് കീഴടക്കി  'നെയ്മര്‍' സിനിമയിലെ ആദ്യ ഗാനം പുറത്ത് 

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'നെയ്മര്‍' സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ശുനക യുവരാജനിവന്‍' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കുസൃതിത്തരങ്ങള്‍ കാട്ടി ചിരിപ്പിക്കുന്ന നെയ്മറെന്ന നായ്ക്കുട്ടിയെ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. അന്‍വര്‍ സാദത്ത് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ഷാന്‍ റഹ്‌മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ബ്രസീല്‍ ഫുട്‌ബോള്‍ ടീമിന്റെ കട്ട ആരാധകനായ ഒരാളുടെ വളര്‍ത്തുനായയാണ് സിനിമയിലെ 'നെയ്മര്‍'. കുസൃതിത്തരം മാത്രം കയ്യിലുള്ള കുട്ടിക്കുറുമ്പന്‍. അയല്‍ വീട്ടിലെ തേങ്ങ ഉടമയുടെ വീട്ടിലെത്തിക്കുന്നതും അവിടുത്തെ കോഴി ഇട്ടോടിക്കുന്നതുമെല്ലാം നെയ്മറിന്റെ കുസൃതിത്തരങ്ങളിലെ നിസാര സംഭവങ്ങള്‍ മാത്രം. 

എണ്‍പത് ദിവസമെടുത്ത് ചിത്രീകരിച്ച സിനിമയിലെ കേന്ദ്ര കഥാപാത്രമായ നായക്കുട്ടിയെ ഒത്തിരി തിരിഞ്ഞുനടന്നാണ് അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. രണ്ടര മാസം പ്രായമുള്ള നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരീച്ചിരിക്കുന്നത്. മാത്യു, നസ്ലിന്‍, വിജയ രാഘവന്‍, ഷമ്മി തിലകന്‍,ജോണി ആന്റണി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ഇവരെ കൂടാതെ ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍ ഒപ്പം മാളികപ്പുറം എന്നചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ ബേബി ദേവനന്ദ എന്നിവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി എത്തുന്നുണ്ട്.

വി  സിനിമാസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ നവാഗത സംവിധായകന്‍ സുധി മാഡിസനാണ്  കഥയും സംവിധാനവും പൂര്‍ത്തീകരിച്ചിരിക്കുന്നത്. 
മലയാളം - തമിഴ് പശ്ചാത്തലത്തില്‍ കഥയൊരുക്കിയ സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ചത് ആദര്‍ശും പോള്‍സനും ചേര്‍ന്നാണ്. ദേശീയ പുരസ്‌കാര ജേതാവ് വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വഹിക്കുന്ന നെയ്മറിന്റെ എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയാണ്. ഫീനിക്‌സ് പ്രഭു ആക്ഷന്‍ കോറിയോഗ്രഫി നിര്‍വഹിച്ച ചിത്രത്തിന്റെ സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസാണ്. നെയ്മറിന്റെ കോസ്റ്റ്യൂം മഞ്ജുഷ രാധാകൃഷ്ണനും മേക്കപ്പ് രഞ്ജിത്ത് മണലിപറമ്പിലും നിര്‍വഹിച്ചിരിക്കുന്നു. ജിനു പി.കെയാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഉദയ് രാമചന്ദ്രനാണ് എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍.

Read more topics: # നെയ്മര്‍
Shunaka Yuvarajan Video Song Neymar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES