കാട്ടിലെ അതി സാഹസികതയുടെ കഥ പറഞ്ഞ് അലിഗേറ്റര്‍ മാന്റെ ടീസറെത്തി. ഒരു കൊടും വനം ശാസ്ത്രലോകത്തിന് പിടികിട്ടാത്ത ഒരു ചോദ്യചിഹ്നമായി കഴിയുന്ന ഒരപൂര്‍വ്വ ജീവിയുടെ കഥപറയുന്ന ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ തരംഗമായിരിക്കുകയാണ്.
ഒരു കൊടും വനം ശാസ്ത്രലോകത്തിന് പിടികിട്ടാത്ത ഒരു ചോദ്യചിഹ്നമായി കഴിയുന്ന ഒരപൂര്‍വ്വ ജീവി. മലയാള ഹ്രസ്വചിത്ര നിര്‍മ്മിതിയില്‍ ആരും ഇതുവരെ പറയാത്ത ഒരു കഥയിലൂടെ പ്രേക്ഷകരെ അതിസാഹസികത നിറഞ്ഞ ഒരു യാത്രയിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന ഹ്രസ്വ ചിത്രമാണ് അലിഗേറ്റര്‍ മാന്‍.
മലയാളത്തില്‍ ഇന്നുവരെ വരാത്ത കഥയും പശ്ചാത്തലവുമാണ് എത്തുന്നത്. നവാഗത സംവിധായകയായ ജി.ചെറിക്കലിന്റെ കുപ്പി എന്ന ഷോര്‍ട്ട് ഫിലിമിന് ശേഷമാണ് അലിഗേറ്റര്‍ മാനുമായി സംവിധായിക വീണ്ടും എത്തുന്നത്. തീവണ്ടി തട്ടി മരിക്കപ്പെടുന്ന കുട്ടിയുടേയും മാനസിക നില തകര്‍ന്ന അമ്മയുടേയും കഥ പറഞ്ഞ കുപ്പി ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. നിരവധി പുരസ്‌കാരങ്ങളും ഈ ഹ്രസ്വ ചിത്രത്തിലൂടെ നേടിയെടുത്തിട്ടുണ്ട്. വ്യത്യസ്ത പ്രമേയവുമായി അലിഗേറ്റര്‍ മാന്‍ എത്തുമ്പോള്‍ ട്രയിലറിന് തന്നെ നല്ല സ്വീകര്യതയാണ് ലഭിക്കുന്നതും.'