മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ രണ്ടു നടിമാരാണ് ഉര്‍വ്വശിയും ശോഭനയും. രണ്ടുപേരും അഭിനയിച്ചു വച്ചിരിക്കുന്ന സിനിമകളും കഥാപാത്രങ്ങളും എത്രകണ്ടാലും നമുക്കിന്നും മതിവരില്ല. എന്നാല്‍ അവര്‍ തമ്മിലുള്ള സ്നേഹവും കൂട്ടും എത്രയാണെന്ന് അധികമാര്‍ക്കും അറിയില്ല. ഇരുവരും തമ്മില്‍ വളരെ ആഴത്തിലുള്ള വര്‍ഷങ്ങളുടെ ആത്മബന്ധമാണ് ഉള്ളത്.
വളരെ കാലത്തിന് ശേഷം ഇരുവരും നേരില്‍ കണ്ടപ്പോഴുള്ള ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. നടി ഉര്‍വശിക്കൊപ്പമുള്ള മനോഹരമായ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുകയാണ് നടി ശോഭന. കൊച്ചി വിമാനത്താവളത്തില്‍വച്ച് ഉര്‍വശിയെ കണ്ടുമുട്ടിയപ്പോള്‍ പകര്‍ത്തി ചിത്രമാണ് ശോഭന പങ്കുവച്ചത്. ഉര്‍വശിക്ക് ശോഭന ഉമ്മ നല്‍കുന്ന ചിത്രം ചുരുങ്ങിയ സമയത്തിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഞാന്‍ എപ്പോഴും ചിന്തിച്ചിട്ടുണ്ട്, ഞാന്‍ ഇത്രയധികം കൊച്ചി - ചെന്നൈ വിമാനയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഉര്‍വശി ജിയെ എന്തുകൊണ്ടാണ് ഒരിക്കല്‍ പോലും കാണാത്തത് എന്ന്.. അവള്‍ ഇപ്പോഴും എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ 'പൊടി' തന്നെയാണ് ?? തീര്‍ച്ചയായും ഞാന്‍ അവളുടെ ഫോണില്‍ എന്റെ നമ്പര്‍ സേവ് ചെയ്യണമായിരുന്നു ?? പക്ഷെ.. ഞാന്‍ എന്റെ ഫോണും അവള്‍ അവളുടെ ഫോണും തിരയുകയായിരുന്നു. ഹ ഹ ഹ അത് അവള്‍ക്കും ഒരു വൈകാരിക നിമിഷമായിരുന്നെന്ന് പ്രതീക്ഷിക്കുന്നു.. അവള്‍ ആരെയും അതിശയിപ്പിക്കുന്നൊരു നടിയാണ്', ശോഭന കുറിച്ചു.
മലയാളികളുടെ പ്രിയപ്പെട്ട രണ്ട് നായികമാരെ ഒരേ ഫ്രെയിമില്‍ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. 'ഇത് ഞങ്ങള്‍ ആഗ്രഹിച്ച ഒരു ഫ്രെയിം' എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഈ ചിത്രം ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. 'മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാറുകള്‍ ഇവരാണ്', 'ഇതിനായി കാത്തിരിക്കുകയായിരുന്നുവെന്നും മനോഹര നിമിഷം', 'ഇവര്‍ രണ്ട് പേരുമില്ലാതെ മലയാള സിനിമയുടെ ചരിത്രം എഴുതാന്‍ പറ്റില്ല', എന്നിങ്ങനെ പോകുന്നു കമന്റുകള്‍. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ ഉര്‍വശിയും ശോഭനയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്.