Latest News

തന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്;  81 കെയില്‍ അധികം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ട് ആരും പിന്തുടരുത്; മുന്നറിയിപ്പുമായി നടി ശാലിനി

Malayalilife
തന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്;  81 കെയില്‍ അധികം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ട് ആരും പിന്തുടരുത്; മുന്നറിയിപ്പുമായി നടി ശാലിനി

കോളിവുഡിലെ ഏവര്‍ക്കും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് അജിത്തും ശാലിനിയും. വിവാഹത്തെ തുടര്‍ന്ന് ശാലിനി പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. സോഷ്യല്‍ മീഡിയയിലും താര കുടുംബം ആക്റ്റീവ് അല്ല. സ്വകാര്യതയ്ക്ക് വളരെ പ്രാധാന്യം നല്‍കുന്നവരാണ് ഇരുവരും

എന്നാല്‍ അടുത്തിടെ തന്റെ പേര് ഉപയോഗിച്ച് വ്യാജ ട്വിറ്റര്‍ അക്കൗണ്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത് പിന്തുടരരുതെന്നും ശാലിനി ആരാധകരോട് അഭ്യര്‍ത്ഥിച്ചു. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയും പോസ്റ്റും പങ്കുവെച്ചാണ് ശാലിനി ആരാധകരോട് ഇക്കാര്യം അറിയിച്ചത്. വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവക്കുകയും ചെയ്യുന്നുണ്ട്.

'എല്ലാവര്‍ക്കും, ഒരു മുന്നറിയിപ്പ്: ഇത് എന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് അല്ല. ദയവായി വിശ്വസിക്കുകയോ ഫോളോയോ ചെയ്യരുത്. നന്ദി!' എന്നാണ് ശാലിനി പറഞ്ഞു. വ്യാജ അക്കൗണ്ടിന് ഇതിനകം 81k ല്‍ അധികം ഫോളോവേഴ്‌സ് ഉണ്ട്. ശാലിനിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വളരെ ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് ശാലിനി പങ്കുവെച്ചിട്ടുള്ളത്. 

സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടു നില്‍ക്കുന്ന ശാലിനി ലൈം ലൈറ്റിലേക്ക് വരുന്നത് വളരെ കുറവാണ്. വിവാഹത്തോടെയാണ് ശാലിനി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.

Read more topics: # ശാലിനി
Shalini Ajith Kumar warns fans of a fake Twitter accounr

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES