അമ്മയുടെ തോളോടൊപ്പമെത്തി മകള്‍ അനൗഷ്‌ക; നടി ശാലിനിയുടെയും മക്കളുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍; താരങ്ങള്‍ എത്തിയത് ശ്യാമിലിയുടെ ആദ്യ സോളോ ആര്‍ട്ട് ഷോ കാണാന്‍

Malayalilife
അമ്മയുടെ തോളോടൊപ്പമെത്തി മകള്‍ അനൗഷ്‌ക; നടി ശാലിനിയുടെയും മക്കളുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍; താരങ്ങള്‍ എത്തിയത് ശ്യാമിലിയുടെ ആദ്യ സോളോ ആര്‍ട്ട് ഷോ കാണാന്‍

ഭിനയം മാത്രമല്ല ചിത്രരചനയിലും കഴിവ് തെളിയിച്ച കലാകാരിയാണ് ശ്യാമിലി. നടിയുടെ ആദ്യത്തെ സോളോ ഷോ 'She'കാണാന്‍ മണിരത്നവും സുഹാസിനിയും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എത്തിയത് വാര്‍ത്തയായിരുന്നു. ഇപ്പോളിതാ ചടങ്ങിനെത്തിയ നടി ശാലിനയും കുടുംബത്തിന്റെയും ചിത്രങങളും വൈറലാവുകയാണ്.

ശാലിനിയുടെയും മക്കളായ അനൗഷ്‌കയുടെയും ആദ്വിക്കിന്റെയും പുതിയ ചിത്രങ്ങള്‍ ആണ് സമൂഹ മാധ്യമത്തില്‍ ശ്രദ്ധ നേടുന്നത്. ശ്യാമിലിയുടെ ആദ്യ സോളോ ആര്‍ട്ട് ഷോയായ ഷീ കാണാന്‍ ചെന്നൈ അല്‍വാര്‍ പേട്ടിലെ ഫോക്കസ് ആര്‍ട്ട് ഗാലറിയില്‍ എത്തിയതായിരുന്നു ശാലിനിയും മക്കളും. ശാലിനിയോളം തന്നെ പൊക്കംവച്ചിരിക്കുന്നു അനൗഷ്‌ക.

അജിത്തിന്റെയും ശാലിനിയുടെയും കുടുംബചിത്രം അപൂര്‍വമായേ സമൂഹമാദ്ധ്യമത്തില്‍ പ്രത്യക്ഷപ്പെടാറുള്ളൂ. സമീപകാലത്താണ് ശാലിനി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് പോലും ആരംഭിച്ചത്. 1999ല്‍ അമര്‍ക്കളം സിനിമയില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. 2000 ഏപ്രിലില്‍ പ്രണയം വിവാഹത്തില്‍ എത്തി. വിവാഹശേഷം ശാലിനി അഭിനയരംഗത്തുനിന്ന് വിട പറഞ്ഞെങ്കിലും പ്രേക്ഷകരുടെ സ് നേഹം തുടരുന്നു.

Read more topics: # ശാലിനി
shalini attend actress Solo show

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES