വിവാഹശേഷം വീണ്ടും ആരാധകരെ ഞെട്ടിക്കാന്‍ എഴുപതുകാരിയായി സമാന്ത എത്തുന്നു; സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ അധികൃതര്‍

Malayalilife
വിവാഹശേഷം വീണ്ടും ആരാധകരെ ഞെട്ടിക്കാന്‍ എഴുപതുകാരിയായി സമാന്ത എത്തുന്നു;  സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാതെ അധികൃതര്‍


വിവാഹശേഷവും തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായി തുടരുകയാണ് സമാന്ത. മറ്റു നടിമാരില്‍ നിന്നും എന്തുകൊണ്ടും വിത്യസ്ഥമാണ് സമാന്തയുടെ കലാജീവിതം. വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന രീതി പലപ്പോഴും പെളിച്ചെഴുതിയ നടിയാണ് സമാന്ത . ഇപ്പോള്‍ ഇതാ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാനൊരുങ്ങി തെന്നിന്ത്യന്‍ നടി സമാന്ത. നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 70 വയസുകാരിയുടെ വേഷത്തിലാണ് സമാന്ത അഭിനയിക്കുന്നത്.

മിസ് ഗ്രേനി എന്ന കൊറിയന്‍ ചിത്രത്തിന്റെ റിമേക്കിലാണ് സമാന്ത വൃദ്ധയുടെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സമാന്തയുടെ മകനായി അഭിനയിക്കുന്നത് 50 വയസുകാരിയായ റാവു രമേശാണ് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്.

70 വയസുകാരിയുടെ വേഷം വെല്ലുവിളി നിറഞ്ഞതാണെന്ന് സമാന്ത വ്യക്തമാക്കി. അതേസമയം, സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.അതേസമയം, സമാന്തയുടെ പുത്തന്‍ മേക്കോവര്‍ കാണാനായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ വ്യക്തമാക്കി.

Samantha Akkineni-new project- 70 year old- lady character

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES