Latest News

സഹോദരൻ സൊഹൈൽ ഖാന്റെ മകന്റെ പിറന്നാൾ ദിനത്തിൽ സ്‌പെഷ്യൽ പിറന്നാൾ ആശംസയുമായി സൽമാൻ

Malayalilife
topbanner
സഹോദരൻ സൊഹൈൽ ഖാന്റെ മകന്റെ പിറന്നാൾ ദിനത്തിൽ സ്‌പെഷ്യൽ പിറന്നാൾ ആശംസയുമായി സൽമാൻ

ടൻ സൊഹൈൽ ഖാന്റെ മകൻ യൊഹാന്റെ എട്ടാം ജന്മദിനമായിരുന്നു ഇന്നലെ. പിറന്നാൾ ദിനത്തിൽ യൊഹാന് വല്ല്യച്ഛനായ നടൻ സൽമാൻ ഖാൻ നേർന്ന പിറന്നാളാശംസയാണ് സമൂഹമാധ്യമങ്ങളിൾ ശ്രദ്ധനേടുന്നത്. ബീൻ ബാഗിൽനിന്ന് പറന്നുവന്ന യൊഹാനെ കൈക്കുമ്പിളിലാക്കുന്ന വിഡിയോ പങ്കുവച്ചുകൊണ്ടാണ് താരം പിറന്നാളാശംസിച്ചത്

ബോളിവുഡ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളും എന്നും ആരാധകർ ഏറ്റെടുക്കാറുള്ളത് പോലെ പുതിയ വീഡിയോയും സോഷ്യൽമീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള താരം കൂടിയാണ് അദ്ദേഹം.

സൊഹൈൽ ഖാന്റെ മകൻ യൊഹാന്റെ എട്ടാം പിറന്നാൾ ആഘോഷത്തിനിടയിൽ എടുത്ത അവസ്മരണീയമായ രംഗങ്ങളാണ് വീഡിയോയിൽ ഉള്ളത്. അച്ഛൻ സൊഹൈൽ ഖാൻ ചാടി ബീൻ ബാഗിന് മുകളിൽ വീഴുന്നു, ബാഗിൽ ഇരിക്കുകയായിരുന്ന യൊഹാൻ പറന്ന് വല്ല്യച്ഛന്റെ കൈകളിലേക്ക്. സ്‌നേഹവും വാത്സല്ല്യവും കരുതലും ചേർത്ത് പിടിച്ച് സൽമാൻ അവനെ വാരിപ്പുണരുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

പപ്പ നിന്റെ പിന്നിലുണ്ട്, ഞാൻ മുന്നിലും. എന്നാൽ അധികദൂരം പറക്കരുത് എന്ന സന്ദേശത്തോടൊപ്പം ജന്മദിന ആശംസകളും നേർന്നുകൊണ്ടാണ് സൽമാൻ വീഡിയോ പങ്കുവെച്ചത്. ഇരുപതുലക്ഷത്തോളം ആളുകളാണ് ഇതിനോടകം താരത്തിന്റെ വീഡിയോ കണ്ടിരിക്കുന്നത്. ഇത്രയും ഭംഗിയുള്ള വീഡിയോ പങ്കുവെച്ചതിൽ ആരാധകർ കമന്റുകളായി ആനന്ദം പ്രകടിപ്പിക്കുകയും ചെയ്തു.

Salman khan birthday wishes for Sohail khans son

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES