Latest News

ഡേറ്റ് ചെയ്യുന്ന സ്ത്രീകളില്‍ അമ്മയ്ക്കുള്ള ഗുണങ്ങളും സ്വഭാവങ്ങളും സല്‍മാന്‍ നോക്കാറുണ്ട്; സല്‍മാന്‍ വിവാഹം കഴിക്കാത്ത കാരണങ്ങള്‍ പറഞ്ഞ്   പിതാവ്

Malayalilife
 ഡേറ്റ് ചെയ്യുന്ന സ്ത്രീകളില്‍ അമ്മയ്ക്കുള്ള ഗുണങ്ങളും സ്വഭാവങ്ങളും സല്‍മാന്‍ നോക്കാറുണ്ട്; സല്‍മാന്‍ വിവാഹം കഴിക്കാത്ത കാരണങ്ങള്‍ പറഞ്ഞ്   പിതാവ്

ബോളിവുഡിലെ ക്രോണിക് ബാച്ചിലര്‍ ആയി തുടരുകയാണ് സല്‍മാന്‍ ഖാന്‍. 58-ാം വയസ്സിലും താരം ഇപ്പോഴും അവിവാഹിതയായി തുടരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യം എപ്പോഴും ഉയരാറുണ്ട്. എന്തുകൊണ്ടാണ് താരം വിവാഹത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് എന്ന ചോദ്യത്തിന് സല്‍മാന്റെ പിതാവ് സലിം ഖാന്‍ മറുപടി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍.

അവന്‍ വളരെ പെട്ടെന്ന് പ്രണയബന്ധങ്ങളിലേക്ക് കടക്കാറുണ്ട്. എന്നാല്‍ അവന് വിവാഹം കഴിക്കാനുള്ള ധൈര്യമില്ല. അവന്‍ എപ്പോഴും നോക്കുന്നത് അവന്റെ അമ്മയെപ്പോലെ ഒരു കുടുംബം കൈകാര്യം ചെയ്യാന്‍ ആ സ്ത്രീക്ക് കഴിയുമോ എന്നാണ്. അതേ കുറിച്ചാണ് അവന്‍ ചിന്തിക്കുന്നതും.

ഡേറ്റ് ചെയ്യുന്ന സ്ത്രീകളില്‍ അമ്മയ്ക്കുള്ള ഗുണങ്ങളും സ്വഭാവങ്ങളും സല്‍മാന്‍ എപ്പോഴും നോക്കാറുണ്ട്. സല്‍മാന് കുറച്ച് സങ്കല്‍പ്പങ്ങളുമുണ്ട്. വിവാഹം കഴിക്കുന്ന സ്ത്രീ, തന്റെ അമ്മയെ പോലെ ഭര്‍ത്താവിനും കുട്ടികള്‍ക്കും പ്രാധാന്യം കൊടുക്കുന്ന ഒരാളായിരിക്കണം. അവള്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കണം.

അവരെ ഒരുങ്ങുവാന്‍ സഹായിക്കുകയും അവരുടെ പഠന കാര്യങ്ങളില്‍ സഹായിക്കുകയും അവര്‍ അവരുടെ ഹോം വര്‍ക്കുകള്‍ ചെയ്തുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ഒരു സ്ത്രീയായിരിക്കണമെന്ന് അവന് നിര്‍ബന്ധമുണ്ട്. ഇന്നത്തെ കാലത്ത് ഇതൊന്നും അത്ര എളുപ്പമല്ല. അതൊക്കെ കൊണ്ടാണ് സല്‍മാന്‍ ഖാന്‍ വിവാഹം ചെയ്യാതിരുന്നത് എന്നും അദ്ദേഹം പറയുന്നു.

Salman Khan’s father Salim Khan reveals

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES