കോമഡി താരം ഷാജിയുമായി ചെറിയൊരു രൂപസാദൃശ്യം ലോക്നാഥ് ബെഹ്റക്ക് ഉണ്ടെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ അത് ഇപ്പോള്‍ ഷാജിക്കു തുണയായ് എന്ന് തന്നെ പറയാം. ലോക്നാഥ് ബെഹ്റക്ക് പാഷാണം ഷാജിയുടെ ചെറിയൊരു രൂപമുണ്ടെന്ന് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായകുകയും അത് വൈറലകാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പാഷാണം ഷാജി പുതിയ ചിത്രത്തില്‍ പൊലീസ് കമ്മിഷണറായി എത്തുന്നു. ബെഹ്റയോടെ ഏറെ സാമ്യമുളള ലുക്കിലാകും താരം എത്തുക.
മിമിക്രിയില്‍ നിന്നും തുടങ്ങി സിനിമയില്‍ സജീവമായ വ്യക്തിയാണ് ഷാജി. തുടക്കത്തില്‍ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തു തുടങ്ങിയ ഷാജി പിന്നീട് പല സിനിമകളുടെയും ഒഴിവാക്കാന്‍ സാധിക്കാത്ത ഘടകമായി മാറി. സ്റ്റേജ് ഷോ കളിലും പാഷാണം ഷാജി കഴിവ് തെളിയിച്ച വ്യക്തിയാണ്.വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന സകലകലാശാല എന്ന ക്യാംപസ് ചിത്രത്തിലാണ് കമ്മീഷണര്‍ പരശുനാഥ് ആയി പാഷാണം ഷാജി എത്തുന്നത്. സമൂഹമാധ്യമത്തിലൂടെ ചിത്രത്തിലെ സ്റ്റില്‍സ് പുറത്ത് വിട്ടപ്പോള്‍ തന്നെ പാഷാണം ഷാജിയുടെ കഥാപാത്രത്തിന് ബെഹ്റയുമായുള്ള സാമ്യം ഏറെ ചര്‍ച്ച ആയിരുന്നു.
പാഷാണം ഷാജിയുമായി സാമ്യമുളള ട്രോളുകള്‍ ആസ്വദിക്കാറുണ്ടെന്ന് ലോക്നാഥ് ബെഹ്റ നേരത്തെ മനോരമയുമായുളള അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ബെഹ്റയുടെ വാക്കുകള്‍ 'എന്നെ അനുകരിക്കുന്ന മിമിക്രിക്കാരനെ അറിയാം. മകന് മലയാളഭാഷയൊന്നും അത്ര വശമില്ല. എന്നാല്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ അവന് പറയാറുണ്ട് പപ്പയെ പോലുള്ള ഒരാളെ യൂട്യൂബില്‍ കണ്ടുവെന്ന്. അത് ആരാണെന്നൊന്നും അവന് അറിയില്ല. അത് കേള്‍ക്കുമ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കും