മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരിപാടിയാണ് ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തിയ 100 ദിവസം ലക്ഷ്യമാക്കി മുന്നേറിയ പരിപാടിയിലേക്ക് ഇടയ്ക്ക് വെച്ച് വൈല്‍ഡ് കാര്‍ഡ് എന്‍ഡ്രിയിലൂടെയാണ് ഷിയാസ് എത്തിയത്. ആദ്യമൊക്കെ ജാഡയും അഹങ്കാരവുമൊക്കെ ആണെന്നു കരുതിയ ഷിയാസിനെ പിന്നീട് പ്രേക്ഷകര്‍ സ്വീകരിക്കുകയായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി നാളുകള്‍ പിന്നിടുന്നതിനിടയിലാണ് ആരാധകരെത്തേടി ആ സന്തോഷവാര്‍ത്തയെത്തിയിട്ടുള്ളത്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഷിയാസും അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
മോഡലിംഗും സിനിമാമോഹവുമായി നടക്കുന്ന പെരുമ്പാവൂര്‍ സ്വദേശിക്ക് മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയുമായിരുന്നു ലഭിച്ചത്. ആദ്യമൊക്കെ ജാഡയും അഹങ്കാരവുമൊക്കെ ആണെന്നു കരുതിയ ഷിയാസിനെ പിന്നീട് പ്രേക്ഷകര്ഡ സ്വീകരിക്കുകയായിരുന്നു. മറ്റുള്ളവരുടെ കളിയാക്കലില്‍ മനം നൊന്ത് കരഞ്ഞ താരത്തെയും പരിപാടിയില്‍ കണ്ടിരുന്നു. പുറമെ കാണുന്നത് പോലെയല്ല വെറും ലോലനാണ് ഷിയാസ് ഇടയ്ക്ക് തന്റെ കുടുംബത്തെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും താരം നടത്തിയ വെളിപ്പെടുത്തലുകള്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണ ലഭിച്ച താരത്തിന് ഷിയാസ് ആര്‍മി എന്ന പേരില്‍ സപ്പോര്‍ട്ടുമായി നിരവധി ഫാന്‍സ് കൂട്ടായ്മകളണ് ഉണ്ടായത്. ബിഗ്ബോസ് വീട്ടിലെ അംഗങ്ങളോടു സംസാരിക്കുമ്പോള്‍ പലപ്പോഴും മോനെ എന്നായിരുന്നു മോഹന്‍ലാല്‍ ഷിയാസിനെ വിളിച്ചിരുന്നത്. ടാസ്‌ക്കിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെ പെര്‍ഫോം ചെയ്തപ്പോഴും വേണ്ടത്ര പോഷകാഹാരം ലഭിക്കില്ലെന്നുമൊക്കെ ഷിയാസ് പറഞ്ഞപ്പോള്‍ കളിയാക്കാനും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
മോഡലിംഗ് ചെയ്തിട്ടുണ്ടെങ്കില്‍ക്കൂടിയും ഇതുപോലൊരാളെ എവിടെയും കണ്ടില്ലെന്ന് പറഞ്ഞ് പലരും താരത്തെ വിമര്‍ശിച്ചിരുന്നു. പരസ്യത്തിലും താന്‍ പ്രത്യക്ഷപ്പെടാറുണ്ടെന്ന് ഷിയാസ് പറഞ്ഞപ്പോള്‍ പരിഹസിക്കുകയായിരുന്നു മറ്റുള്ളവര്‍. സിനിമയില്‍ അഭിനയിക്കാനും തനിക്ക് താല്‍പര്യമുണ്ടെന്നും താരം തുറന്ന് പറഞ്ഞിരുന്നു. ബിഗ്ബോസ് അവസാനിച്ചപ്പോള്‍ അവസാന ഫൈനലിസ്റ്റുകളായ അഞ്ചുപേരില്‍ ഒരാളായിരുന്നു ഷിയാസ്. ബിഗ്ബോസിലെ മിക്ക താരങ്ങളും ബിഗ്ബ്സ്‌ക്രീനിലേക്ക് കയറിയപ്പോഴും ഷിയാസിനെ വെളളിത്തിരയില്‍ കാണാനുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി നാളുകള്‍ പിന്നിടുന്നതിനിടയിലാണ് ആരാധകരെത്തേടി ആ സന്തോഷവാര്‍ത്തയെത്തിയിട്ടുള്ളത്. പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സിനിമയായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ ഷിയാസും അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
കംപ്ലീറ്റ് ആക്ടര്‍ ഫേസ്ബുക്ക് പേജിലാണ് ഷിയാസിന്റെ സിനിമാപ്രവേശത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രത്യക്ഷപ്പെട്ടത്. ബിഗ് ബോസില്‍ മോഹന്‍ലാല്‍ ഷിയാസിനെ മോനെ എന്ന് വിളിക്കുമ്പോള്‍ ആരും ഇത്തരത്തിലൊരു സഹായം പ്രതീക്ഷിക്കില്ലെന്നും മരക്കാറില്‍ നല്ലൊരു വേഷം കൊടുത്ത് സഹായിക്കുമെന്ന് കരുതിയിരിക്കില്ലെന്ന ട്രോളുകളും പേജിലുണ്ട്. ബിഗ് ബോസിന് ശേഷം പലരുടേയും ജീവിതം തന്നെ മാറി മറിഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര അഭിനേതാക്കളും താരപുത്രന്‍മാരും താരപുത്രികളുമൊക്കെ മരക്കാറില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാലിനൊപ്പമുളള മുഴുനീള കഥാപാത്രമായാണ് ഷിയാസ് എത്തുന്നത്. ലാലേട്ടനൊപ്പം ഷിയാസ് വെളളിത്തിരയില്‍ എത്തുന്നത് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍.