ഷംന കാസിം എന്ന മുസ്ലീം പെണ്‍കുട്ടി ചട്ടക്കാരി എന്ന സിനിമയില്‍ അതീവ ഗ്യാമറസ് രംഗങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ മലയാള സിനിമാ ലോകം കടുത്ത വിമര്‍ശനങ്ങളാണ് നല്‍കിയത്. മൗലികവാദ സിദ്ധാന്തങ്ങളുടെ പിടിയില്‍ നിന്നും മുക്തി നേടിയിട്ടില്ലാത്ത മലയാള സിനിമയിലേക്ക് ഒരു മുസ്ലിം നടി എത്തിയത് കേരളത്തിലെ മുസ്ലിം മൗലിക വാദികളെ ചെറുതായിട്ടൊന്നുമല്ല അസ്വസ്ഥരാക്കിയത്. ചെറിയ വേഷങ്ങളിലെത്തിയ ഷംനാ കാസിം ചട്ടക്കാരിയിലൂടെയാണ് സുപ്രധാന വേഷത്തില്‍ എത്തിയത്. മലയാളത്തിലെ പ്രശസ്തനായ കെ.എസ്സ് സേതുമാധവന്റെ സിനിമയുടെ പുനരാവിഷ്‌കാരം സംവിധായകന്റെ മകന്‍ തന്നെ ഏറ്റെടുത്തതായിരുന്നു പുതിയ ചട്ടക്കാരി. പ്രശസ്ത നടി ലക്ഷ്മി ചെയ്ത് വേഷമാണ് ഇതില്‍ ഷംനയെ തേടിയെത്തിത്. നല്ല സുന്ദരി, നര്‍ത്തകി.. എന്നിങ്ങനെ മലയാളികളുടെ ഇളം തലമുറക്കാരില്‍ വളരെ ശ്രദ്ധേയയാണ് ഷംനാ കാസിം.
എന്നാല്‍ ചുരുക്കം ചില ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം പിന്നീട് ഷംനയെ മലയാളം സിനിമയില്‍ നിന്ന് ആട്ടിപ്പായിക്കുകയായിരുന്നു. ഏതാനം ചില മെഗോ ഷോകളില്‍ മാത്രം നൃത്തപരിപാടികളിലൂടെ മാത്രമാണ് പിന്നെ ഷംനയെ മലയാളത്തില്‍ കാണാന്‍ സാധിച്ചത്. മുസിം പേരുള്ള നാദിയ മൊയ്ദുവിനും മറ്റും നേരിടേണ്ടി വന്നിട്ടില്ലാത്ത വെല്ലുവിളിയാണ് ഷംനയ്ക്ക് നേരിടേണ്ടി വന്നത്.
മലയാള സിനിമയില്‍ ഒരു കാലഘട്ടം വരെ ഇത്തരത്തില്‍ ഒരു പ്രതിസന്ധി രൂക്ഷമായിട്ടില്ല. മൗലികവാദം സിദ്ധാന്തമുന്നയിക്കുന്നവര്‍ നായകന്മാരുടെ കാര്യത്തില്‍ ഈ ശുഷ്‌കാന്തി കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയം. മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ മുതല്‍ മമ്മൂട്ടി വരെയുള്ള നായക കഥാപാത്രങ്ങള്‍ ഇന്നും മലയാള സിനിമയില്‍ വെന്നിക്കൊടി പാറിച്ചാണ് നില്‍ക്കുന്നത്. പക്ഷേ സ്ത്രീകളുടെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണെന്നതിന്റെ ഉദാഹരണമാണ് ഷംനാ കാസിം.
മുസ്ലിം പേരില്‍ അറിയപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് ഷംന പൂര്‍ണ എന്ന പേരിലേക്ക് മാറിയത്. തെന്നിന്ത്യന്‍ സിനിമകളില്‍ ഹിന്ദു, ക്രിസ്ത്യന്‍ പേരുകള്‍ക്ക് കിട്ടുന്ന സ്വീകാര്യത മുസ്ലിം പേരിന് കിട്ടുന്നില്ല എന്നത് തന്നെ കാരണം. മതമൗലിക വാദികളുടെ ആക്രണം തന്നെയായിരിക്കണം. അല്ലെങ്കില്‍ അത്തരത്തിലുള്ള ഇടപെടല്‍ തന്നെയാണ് ഷംനയെ മലയാളം ഇന്‍ഡസ്ട്രിയില്‍ അയിത്തം കല്‍പിച്ച് മാറ്റി നിര്‍ത്തിരിക്കുന്നത്. ചട്ടക്കാരിയിലെ അഭിനയത്തിലൂടെ മലയാളത്തിലെ മുന്‍നിര നായികമാരെ വെല്ലുന്ന പ്രകടനമായിരുന്നു ഷംന കാഴ്ചവെച്ചത്.
തമിഴിലെത്തി പൂര്‍ണ എന്ന പേരില്‍ അറിയപ്പെട്ടെങ്കിലും മലയാളം തന്നെ വേണ്ട വിധം പരിഗണിക്കുന്നില്ല എന്നാണ് താരത്തിന്റെ പരാതി. ഒരിടവേളയ്ക്കുശേഷം തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാം തന്നെ സജീവസാന്നിദ്ധ്യം തെളിയിച്ചുവരികയാണ് ഇപ്പോള്‍ ഷംന കാസിം(പൂര്‍ണ്ണ). മലയാളത്തില്‍ കുട്ടനാടന്‍ ബ്ലോഗിലും താരമെത്തി. മമ്മൂട്ടിയാണ് തിരികെ ഷംനയെ മലയാളത്തിലെത്തിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു വ്യത്യസ്തമായ മേഖലയിലാണ് ഷംന ശ്രദ്ധേയയാകുന്നത്. ഒരു വീഡിയോസോംഗിലൂടെ എന്ന തെലുങ്ക് ചിത്രത്തിന്റെ ടൈറ്റില്‍ ഗാനമാണ് ഷംനയെ വീണ്ടും ലൈം ലൈറ്റിലെത്തിച്ചിരിക്കുന്നത്. രവി ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സംഗീതം പ്രശാന്ത് വിഹാരിയാണ്.