ഏറ്റവും പുതിയ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണ വിശേഷങ്ങള്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട് .ബിഗ് ബജറ്റ് ചിത്രത്തിലെ കേരളം കാത്തിരുന്ന രഹസ്യം ഇപ്പോള്‍ പുറത്തായിരിക്കുന്നത് . സിനിമയുടെ സംവിധായകനായ റോഷനും മോഹന്‍ ലാലും ചിത്രത്തിന്റെ ഡബ്ബിങ്ങ് സ്റ്റുഡിയോയില്‍ സംസാരിക്കുന്ന സംഭാഷണമാണ് പുറത്തായതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. കായംകുളം കൊച്ചുണ്ണിയുടെ പേരില്‍ അമ്പലമുള്ള കാര്യമാണ് റോഷന് ആന്‍ഡ്രൂസ് മോഹന്‍ലാലിനോട് വിശദീകരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി അടുത്തുള്ള ഏടപ്പാറ മലദേവര്‍ നട ക്ഷേത്രത്തിലെ പ്രതിഷ്ഠകളിലൊന്ന് കൊച്ചുണ്ണിയാണ്. ഇക്കാര്യം മോഹന്‍ലാല്‍ തന്റെ ശബ്ദത്തിലൂടെ പറയുന്നതാണ് ലീക്ക് ചെയ്ത ഓഡിയോയില്‍ കേള്‍ക്കാനാകുന്നത്. ഇതേ അമ്പലത്തില്‍ നിന്നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതെന്നും റോഷന് പറയുന്നുണ്ട്.
മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ; പത്തനംതിട്ട ജില്ലയില്‍ കോഴഞ്ചേരി ഗ്രാമത്തില്‍ ഏടപ്പാറ മലദേവര്‍ നട ക്ഷേത്രത്തില്‍ ഈ മുസല്മാന് ഇന്നും കുടികൊള്ളുന്നു. പാവപ്പെട്ടവന്റെ കണ്ണീര് ഒപ്പുന്ന, ജാതിക്കും മതത്തിനും അതീതമായി ദൈവസങ്കല്പമായി കായംകുളം കൊച്ചുണ്ണി.
ബാഹുബലിയുടെയും തലാഷിന്റെയും സൗണ്ട് ഡിസൈനറായ സതീഷാണു കൊച്ചുണ്ണിക്കും ശബ്ദം ഒരുക്കുന്നത്. ആറ്-ഏഴ് ആക്ഷന്‍ സീനുകളുണ്ട്് ചിത്രത്തില്‍. അടുത്തമാസം റിലീസിനൊരുങ്ങവെയാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. 45 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയര്‍ ആര്ടിസ്റ്റുകള് ചിത്രത്തില്‍ അഭിനയിച്ചുണ്ട്. 161 ദിവസങ്ങള്‍ കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തില്‍ അതിഥിതാരമായി മോഹന്‍ലാലുമുണ്ട്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം ശ്രീ ഗോകുലം മൂവീസ്. ബോളിവുഡ് ഛായാഗ്രാഹകനായ ബിനോദ് പ്രധാന് ആണ് കൊച്ചുണ്ണിയുടെ ക്യാമറ. ബാഹുബലിയുടെ പ്രൊഡക്ഷന്‍ കോ-ഓര്‍ഡിനേറ്റ് ചെയ്ത 'ഫയര്‍ ഫ്ലൈ' ആകും കൊച്ചുണ്ണിയുടെയും നിര്‍മാണ ഏകോപനം.