തമിഴ് സൂപ്പര്‍താരം ധനുഷ് നായകനായ മാരി 2വിലെ ഗാനമായ റൗഡി ബേബി ഉണ്ടാക്കിയ തരംഗം ചെറുതല്ല. ഇപ്പോള്‍ ഇതിന്റെ ഇരട്ടി തരംഗം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഗായികയും നടിയുമായ റിമി ടോമി നടത്തിയിരിക്കുന്നത്. എന്നാല്‍ സംഗതി അല്‍പം കൈവിട്ട് പോയോ എന്നാണ് സംശയം. സായ് പല്ലവി തകര്‍ത്താടി ചുവട് വെച്ച ഗാനത്തിന് റിമി ചുവട് വെച്ചപ്പോള്‍ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെ കമന്റുകളാണ് തേടിയെത്തിയത്. സായ് പല്ലവിയേയും റിമിയേയും തമ്മില്‍ താരതമ്യം ചെയ്യരുതെന്നും കമന്റുകള്‍ എത്തുന്നുണ്ട്.
'ഇത് സായ് പല്ലവിക്കു മാത്രം അല്ല നമുക്കും അറിയാം എന്നു പറയാന്‍ പറഞ്ഞു നമ്മുടെ റിമി ടോമി' എന്ന കുറിപ്പോടെയാണു വിഡിയോ സമൂഹ മാധ്യമത്തില്‍ എത്തിയിരിക്കുന്നത്.ഗാനത്തിന്റെ ആദ്യത്തെ നാലു വരികള്‍ക്കാണ് താരം ചുവട് വെച്ചിരിക്കുന്നത്. വീഡിയോ വന്ന് മണിക്കൂറുകള്‍ക്കകം ആയിക്കണക്കിന് ആളുകള്‍ ഇത് കാണുകയും അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. റിമിയുടെ ഒട്ടേറെ വീഡിയോകള്‍ കണ്ടിരുന്നുവെങ്കിലും ഇത്തരത്തില്‍ ഒരെണ്ണം ആദ്യമാണെന്നാണ് മിക്കവരുടേയും കമന്റ്. റിമി എങ്ങനെ നോക്കിയാലും സായ്പല്ലവി ആകാന്‍ കഴിയില്ലെന്നും കമന്റുകളുണ്ട്.
ഇതിനോടകം കോടിക്കണക്കിന് ആരാധകരെയാണ് റൗഡി ബേബി ഒറിജിനല്‍ വീഡിയോ യൂട്യൂബില്‍ നേടിയത്. ഇരുപത്തിയാറുകോടിയോളം ആളുകളാണ് ഇതുവരെ ഗാനം കണ്ടത്. ധനുഷിന്റെയും സായ് പല്ലവിയുടെയും ഡാന്‍സിനെ വര്‍ണിക്കാന്‍ അസാധ്യം എന്നതിനപ്പുറം മറ്റൊരു വാക്കില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തെന്നിന്ത്യന്‍ ഗാനം എന്ന പദവി റൗഡി ബേബിക്കാണ്. സായ്പല്ലവിയുടെയും ധനുഷിന്റെയും നൃത്തത്തോടെ എത്തിയ ഗാനത്തിന് ഒരു അവാര്‍ഡ് ഷോയില്‍ നിക്കി ഗല്‍റാണി നൃത്ത ചുവടുമായി എത്തിയതിന് ആരാധകരുടെ വിമര്‍ശനം എത്തിയിരുന്നു.
മാരി 2ല്‍ കൗതുകം പകരുന്നൊരു നായികാ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. 'അറാത് ആനന്ദി' എന്ന ഓട്ടോഡ്രൈവറാണ് ചിത്രത്തില്‍ സായ്യുടെ കഥാപാത്രം. ഒരു ഡാന്‍സര്‍ എന്ന നിലയിലുള്ള അവരുടെ പ്രാഗത്ഭ്യത്തെയും സംവിധായകന്‍ ബാലാജി മോഹന്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.സായ് പല്ലവിയുടെ തമിഴിലെ രണ്ടാംചിത്രമാണ് മാരി 2. എ എല്‍ വിജയ് സംവിധാനം ചെയ്ത 'ദിയ' എന്ന ചിത്രത്തിലൂടെയായിരുന്നു അവരുടെ തമിഴ് അരങ്ങേറ്റം. ചിത്രം പരാജയമായിരുന്നെങ്കിലും 'പ്രേമ'ത്തിലൂടെ സായ് പല്ലവി തമിഴ്നാട്ടില്‍ സൃഷ്ടിച്ച പ്രതിച്ഛായയ്ക്ക് മങ്ങലേറ്റില്ല.