ജ്യോതിര്‍മയിയെ ബോഗെയ്ന്‍വില്ലയില്‍ നായികയാക്കിയത് നെപ്പോട്ടിസം ആണെന്ന വിമര്‍ശനം;ആരുടെയെങ്കിലും ഭാര്യയാകുന്നതിന് മുമ്പ് ജ്യോതിര്‍മയി ആരായിരുന്നുവെന്ന് നോക്കാന്‍ റിമ കല്ലിങ്കല്‍; സോഷ്യല്‍മീഡിയയിലെ ചൂടന്‍ ചര്‍ച്ച ഇങ്ങനെ

Malayalilife
 ജ്യോതിര്‍മയിയെ ബോഗെയ്ന്‍വില്ലയില്‍ നായികയാക്കിയത് നെപ്പോട്ടിസം ആണെന്ന വിമര്‍ശനം;ആരുടെയെങ്കിലും ഭാര്യയാകുന്നതിന് മുമ്പ് ജ്യോതിര്‍മയി ആരായിരുന്നുവെന്ന് നോക്കാന്‍ റിമ കല്ലിങ്കല്‍; സോഷ്യല്‍മീഡിയയിലെ ചൂടന്‍ ചര്‍ച്ച ഇങ്ങനെ

മല്‍ നീരദ് സംവിധാനം ചെയ്യുന്ന ബോഗെയ്ന്‍വില്ലയിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുകയാണ് നടി ജ്യോതിര്‍മയി. സ്തുതി എന്ന ഗാനത്തിലെ നടിയുടെ ലുക്കും പ്രകടനവും വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനൊപ്പം ജ്യോതിര്‍മയിയെ ബോഗെയ്ന്‍വില്ലയില്‍ നായികയാക്കിയത് നെപ്പോട്ടിസം ആണെന്ന വിമര്‍ശനവും എത്തി.

ഇപ്പോഴിതാ, ജ്യോതിര്‍മയിയെ പരിഹസിച്ച് കമന്റിട്ട വ്യക്തിക്ക് നടി റിമ കല്ലിങ്കല്‍ നല്‍കിയ മറുപടിയാണ് വൈറലായികൊണ്ടിരിക്കുന്നത്. റിമയുടെ മറുപടിയെ പ്രതികൂലിച്ച് എത്തിയവര്‍ക്ക് കടുത്ത മറുപടികളും നടി നല്‍കുന്നുണ്ട്.

ജ്യോതിര്‍മയിയുടെ പ്രകടനത്തെ അഭിനന്ദിച്ച് റിമ പങ്കുവച്ച പോസ്റ്റിന് താഴെയുള്ള പരിഹാസ കമന്റിന് റിമ മറുപടി കൊടുത്തതോടെയാണ് വാദപ്രതിവാദങ്ങളുടെ തുടക്കം. 'ആഹാ... ആരാണ് ഇപ്പോള്‍ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നത്! എന്നത്തെയും പോലെ കാപട്യവും ഇരട്ടത്താപ്പും!' എന്നാണ് ശ്രീധര്‍ ഹരി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നെത്തിയ കമന്റ്.

ജ്യോതിര്‍മയിയെ സിനിമയില്‍ കാസ്റ്റ് ചെയ്തത് എങ്ങനെയാണ് നെപ്പോട്ടിസമാവുക എന്ന സംശയം ഉന്നയിച്ച് റിമ കമന്റ് ചെയ്തതോടെ സംവാദം ആരംഭിക്കുകയായിരുന്നു. റിമയെ നായികയാക്കി ആഷിഖ് അബു സംവിധാനം ചെയ്ത 'നീലവെളിച്ച'ത്തെ പരാമര്‍ശിച്ചു കൊണ്ടാണ് അതിന് ശ്രീധര്‍ ഹരി മറുപടി നല്‍കിയത്.

സംവിധായകന്‍ അമല്‍ നീരദിന്റെ ഭാര്യ ആയതു കൊണ്ടാണ് ജ്യോതിര്‍മയിയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്നും നെപ്പോട്ടിസത്തിന്റെ നിര്‍വചനം പരിശോധിക്കാനും റിമയോട് ആവശ്യപ്പെട്ടതോടെ ആരാധകരും മറുപടികളുമായെത്തി. എന്നാല്‍ ജ്യോതിര്‍മയി ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുമ്പ് ആരായിരുന്നു എന്ന് പരിശോധിക്കാനാണ് റിമ പറഞ്ഞിരിക്കുന്നത്.

'ഏതെങ്കിലും തരത്തിലുള്ള ബന്ധങ്ങളോ കുടുംബപാരമ്പര്യമോ ഇല്ലാതെയാണ് ജ്യോതിര്‍മയി സിനിമയിലെത്തിയത്. ഒരു ഇടവേളയ്ക്ക് ശേഷം സ്വന്തം പങ്കാളിയുടെ പിന്തുണയോടെ ഇന്‍ഡസ്ട്രിയിലേക്ക് തിരിച്ചെത്തുന്നത് സ്വജനപക്ഷപാതമല്ല. സ്വജനപക്ഷപാതത്തിന്റെ നിര്‍വചനത്തിന് ഇത് യോജിക്കുന്നില്ല' എന്നാണ് റിമയെ പിന്തുണച്ച് ഒരു ആരാധകന്‍ പങ്കുവച്ച കുറിപ്പ്

ജ്യോതിര്‍മയിക്കൊപ്പം കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ബോ?ഗയ്ന്‍വില്ല. ചിത്രം ഈ മാസം 17 ന് തിയറ്ററുകളിലെത്തും.

Rima kallingal supports jyothirmayi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES