Latest News

രാജ്യത്ത് പോലീസുകാര്‍ കള്ളത്തെളിവുകള്‍ ഉണ്ടാക്കിയിട്ടില്ലേ? മാധ്യമങ്ങള്‍ക്ക് അജണ്ടയുണ്ട്; കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാല്‍ എന്താണ് തെറ്റ്; രഞ്ജി പണിക്കറിന് പറയാനുള്ളത്

Malayalilife
രാജ്യത്ത് പോലീസുകാര്‍ കള്ളത്തെളിവുകള്‍ ഉണ്ടാക്കിയിട്ടില്ലേ? മാധ്യമങ്ങള്‍ക്ക് അജണ്ടയുണ്ട്; കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാല്‍ എന്താണ് തെറ്റ്; രഞ്ജി പണിക്കറിന് പറയാനുള്ളത്

നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍. കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കുകയും മറ്റ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് തന്റെ വിശ്വാസമെന്ന് രണ്‍ജി പണിക്കര്‍ വ്യക്തമാക്കി. 'ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്. വിധി എതിരായാല്‍ ഒരു ഭാഗത്തുള്ളവര്‍ക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണ്,' അദ്ദേഹം പറഞ്ഞു. 

തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് മുന്‍പ് പറഞ്ഞത് ചൂണ്ടിക്കാട്ടിയ രണ്‍ജി പണിക്കര്‍, 'കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാല്‍ എന്താണ് തെറ്റ്?' എന്നും ചോദിച്ചു. രാജ്യത്ത് പോലീസുകാര്‍ കള്ളത്തെളിവുകള്‍ ഉണ്ടാക്കിയ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലേ എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി. 

മാധ്യമങ്ങള്‍ ഒരു അജണ്ടയോടെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ കെട്ടിപ്പൊക്കുന്ന കാര്യങ്ങള്‍ സാധൂകരിക്കാന്‍ എന്തും ചെയ്യും. ഈ കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ള ആറ് പ്രതികള്‍ക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു. 

ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങള്‍ ദിലീപിനെതിരെ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കോടതി കുറ്റവിമുക്തനാക്കിയത്. ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ തിരിച്ചെടുക്കാന്‍ സിനിമാ സംഘടനകള്‍ക്ക് അവകാശമുണ്ടെന്നും, കോടതി കണ്ടെത്തുന്ന സത്യമാണ് അന്തിമമായ സത്യമെന്നും രണ്‍ജി പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Renji panicker on dileep CASE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES