Latest News

സങ്കടം സഹിക്കാനാകാതെ പ്രതികരിച്ചു; കയറി പിടിക്കാനൊക്കെ ശ്രമിച്ചപ്പോള്‍ മുഖത്തൊന്നു പൊട്ടിച്ചു; ബസ്സിലെ കിളിയില്‍ നിന്നുമുണ്ടായ ദുരനുഭവത്തെക്കുറിച്ചുളള നടി രജീഷയുടെ വെളിപ്പെടുത്തല്‍ വൈറല്‍

Malayalilife
topbanner

നുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലൂടെ മലയാളി ഹൃദയങ്ങള്‍ കീഴടക്കിയ നായികയാണ് രജീഷ വിജയന്‍. എന്നാല്‍ രണ്ടുമൂന്നു ചിത്രങ്ങള്‍ക്ക് ശേഷം സജീവമല്ലാതിരുന്ന താരം ഇപ്പോള്‍ തിരിച്ചുവരവിനൊരുങ്ങുകയാണ്. ജൂണ്‍ എന്ന ചിത്രത്തില്‍ കിടിലന്‍ മേക്കോവറുമായി എത്തുന്ന നടി താന്‍ പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ നേരിട്ട മോശം അനുഭവത്തെ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് വിവരിച്ചതാണ് കൈയടി നേടുന്നത്.

സ്ത്രീകള്‍ക്കെതിരെ അക്രമം നടക്കുമ്പോള്‍ മിണ്ടാതെ നില്‍ക്കാതെ പ്രതികരിക്കണമെന്ന് പറഞ്ഞാണ് രജിഷ തന്റെ അനുഭവം പങ്കുവയ്ക്കുന്നത്. പ്ലസ് വണിന് പഠിക്കുമ്പോഴാണ് താരത്തിന് ദുരനുഭവം ഉണ്ടായത്. സ്‌കൂള്‍ വിട്ട് വൈകുന്നേരം വീട്ടിലേക്ക് വരികേ ബസിലാണ് സംഭവം നടന്നത്. ബസില്‍ നല്ല തിരക്കുണ്ടായിരുന്നു.താന്‍ കയറിയ ബസില് ഒരു കൊച്ചു പെണ്കുട്ടി സ്ത്രീകള് കയറുന്ന വാതിലിനടുത്തുള്ള കമ്പിയില്‍് പിടിച്ചു നില്ക്കുന്നുണ്ട്. മൂന്നിലോ നാലിലോ പഠിക്കുന്ന പ്രായമേ കുട്ടിക്കുള്ളൂ. അടുത്ത് സ്ത്രീകളുടെ സീറ്റില് രണ്ടു ആന്റിമാര് ഇരിക്കുന്നു. തിരക്കായതിനാല്‍ താന്‍ ഇപ്പുറത്ത് പിടിച്ചു നില്ക്കുന്നു. വാതിലിന്റെ സ്‌റ്റെപില്‍ കിളിയുണ്ട്

എന്നാല്‍ താന് നോക്കുമ്പോള് പേടിച്ചരണ്ട് നില്ക്കുകയാണ് പെണ്കുട്ടി. കുട്ടിത്ത് എന്തു പറ്റിയെന്നാലോചിച്ചു നില്ക്കുമ്പോഴാണ് പടിയില് നില്ക്കുന്ന കിളി കമ്പിക്കിടയിലൂടെ പെണ്കുട്ടിയുടെ കാലില് തൊട്ടു കൊണ്ടിരിക്കുന്നത് താരം കണ്ടത്. കൊച്ചു പെണ്കുട്ടി പ്രതികരിക്കാനാകാതെ പകച്ചു നില്ക്കുകയാണ്. താന്‍ അടുത്തുള്ളവരെ നോക്കിയെങ്കിലും ഇത് കണ്ടിട്ടും ആരും പ്രതികരിക്കുന്നില്ല. അവസാനം സങ്കടം സഹിക്കാനാകാതെ താന്‍ പ്രതികരിച്ചെന്ന് രജിഷ പറയുന്നു. ഒച്ച വെച്ചു. ഉടനെ അയാള് കുട്ടിയോട് ഞാനെന്തെങ്കിലും ചെയതോ എന്ന ഭാവത്തില് കണ്ണുരുട്ടാന് തുടങ്ങി. പ്രതികരിച്ച തന്റെ നേരെയും അയാള് തിരിഞ്ഞു. കയറി പിടിക്കാനൊക്കെ ശ്രമിച്ചപ്പോള് താന്‍ ഒന്നു പൊട്ടിച്ചെന്നും രജിഷ വെളിപ്പെടുത്തി. തെറ്റു കാണുമ്പോള് പ്രതികരിക്കണമെന്നു തന്നെയാണ് താന് പഠിച്ചിട്ടുള്ളത്. പിന്നെ ആളുകള് കൂടി ബസ് നിര്ത്തുകയും കിളിയെ ഇറക്കിവിടുകയും ചെയ്തു. തുടര്‍ന്ന് ബസ് വീണ്ടും മുമ്പോട്ടു പോയി. കുറച്ചു സ്റ്റോപ്പുകള് കൂടി പിന്നിട്ടപ്പോള് പെണ്കുട്ടിക്ക് ഇറങ്ങേണ്ട സ്ഥലമെത്തി. അവിടെ കാത്തുനിന്നിരുന്ന കുട്ടിയുടെ അമ്മയോട് മോളെ ഇനി ഇങ്ങനെ ഒറ്റക്കു വിടരുത് എന്ന് താന്‍ പറഞ്ഞതായും രജിഷ കൂട്ടിച്ചേര്‍ത്തു. ഒരു പക്ഷേ അത്രയും ആളുകള് കൂടെയുണ്ടെന്ന തോന്നലാകാം പെട്ടെന്ന പ്രതികരിക്കാനെന്നെ പ്രേരിപ്പിച്ചത്. നമ്മള് നമ്മളെത്തന്നെ ആ സ്ഥാനത്ത് കണ്ടാല് പ്രതികരിക്കാതിരിക്കാന് പറ്റിില്ല എന്നാണ് തോന്നിയിട്ടുള്ളതെന്നും നടി പറയുന്നു. എന്താലായും നടിയുടെ വാക്കുകള്‍ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കയാണ്. എല്ലാ പെണ്കുട്ടികള്‍ക്കും ഇത് പാഠമാകട്ടെ എന്ന രജിഷയുടെ വാക്കുകളും വൈറലാണ്.

Read more topics: # Actress,# Rejisha Vijayan,# Bus,# incident
Rejisha Vijayan explains her incident on Bus goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES