കുട്ടികൾക്ക് വേണ്ടി വീണ്ടും ഒരുമിക്കാൻ തീരുമാനിച്ച് ഹൃത്വിക്കും സൂസൈനും; വേർപിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടരുന്ന താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നുവെന്ന് ബോളിവുഡ്

Malayalilife
കുട്ടികൾക്ക് വേണ്ടി വീണ്ടും ഒരുമിക്കാൻ തീരുമാനിച്ച് ഹൃത്വിക്കും സൂസൈനും; വേർപിരിഞ്ഞെങ്കിലും സുഹൃത്തുക്കളായി തുടരുന്ന താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നുവെന്ന് ബോളിവുഡ്

ബോളിവുഡിൽ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു ഹൃത്വിക് റോഷൻ- സുസെയ്ൻ ഖാൻ ബന്ധം വേർപിരിയൽ. 17 വർഷം നീണ്ട ദാമ്പത്യത്തിനു വിരാമമിട്ടുകൊണ്ട് 2014ൽ നിയമപരമായി വേർപ്പിരിഞ്ഞ ഇരുവരും സുഹൃത്തുക്കളായി തുടരുകയായിരുന്നു.പരസ്പരം കുറ്റപ്പെടുത്തുകയോ ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യാതെ പിരിഞ്ഞ ഇവർ കുട്ടികൾക്കായി പലപ്പോഴും പാർട്ടികളിലും യാത്രക്കായും ഒന്നിച്ചിരുന്നു. എന്നാലിപ്പോൾ ഈ താരദമ്പതികൾ വീണ്ടും ഒന്നിക്കുമെന്ന സൂചനയാണ് പുറത്ത് വരുന്നത്.

കുട്ടികൾക്കു വേണ്ടി പലപ്പോഴും ഒന്നി്‌ച്ചെത്താറുള്ള ഇവർ ഒന്നിക്കാൻ തീരുമാനിച്ചതും കുട്ടികൾക്ക് വേണ്ടിയാണെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹ്രീഹൻ, ഹ്രിദാൻ എന്നിങ്ങനെ രണ്ട് ആൺകുട്ടികളാണ് ഇവർക്ക് ഉള്ളത്.രണ്ട് പേരും പരസ്പരം ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചിരിക്കുകയാണത്രെ.

കഴിഞ്ഞ വർഷം നടി കങ്കണ റണാവത്ത് ഹൃത്വിക് റോഷനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നപ്പോൾ എല്ലാ പിന്തുണയുമായി സുസെയ്ൻ മുൻ ഭർത്താവിന് ഒപ്പം നിന്നു. ഒരിക്കലും അദ്ദേഹത്തെ തനിച്ചാക്കില്ലെന്നും പൂർണമായ വിശ്വാസമുണ്ടെന്നുമാണ് അന്ന് സുസെയ്ൻ പറഞ്ഞത്.

Reconciliation on the cards for Hrithik Roshan and Sussanne Khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES