തമിഴ് ചിത്രം രാക്ഷസൻ മലയാളത്തിലും വലിയ ഹിറ്റൊരുക്കിയ ചിത്രമാണ്. രാംകുമാർ സംവിധാനം ചെയ്ത ചിത്രം സാമൂഹിക മാധ്യമങ്ങളിലടക്കം ഇപ്പോഴും ചർച്ചയാണ്. പ്രേക്ഷകരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ തമിഴ് ചിത്രത്തിന്റെ മേക്കിങ് വീഡിയോ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോൾ.
സിനിമയിലെ വിഷ്വൽ എഫക്ട്‌സ് ഒരുക്കിയതിന്റെ മേക്കിങ് വിഡിയോയാണ് പുറത്ത് വിട്ടത്. വേറിട്ട രീതിയിലൂടെയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകനേക്കാൾ സോഷ്യൽ മീഡിയ കുടുതൽ ചർച്ച ചെയ്തത് അതിലെ സൈക്കോ വില്ലനെക്കുറിച്ചാണ്.വിഷ്ണു വിശാൽ നായകനായ ചിത്രത്തിൽ അമല പോളായിരുന്നു നായിക.