Latest News

സിനിമയിലെ കരിയറിനെ ബാധിക്കുന്ന തരത്തിലുള്ള ബന്ധം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല'; ഗീതാഗോവിന്ദം നായിക റാഷ്മിക മന്ദാന നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറിയത് കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന്; എല്ലാവര്‍ക്കും അവരവരുടെ ജീവിതമാണ് പ്രധാനമെന്നും പരസ്പരം മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും റാഷ്മികയുടെ അമ്മ സുമന്‍

Malayalilife
സിനിമയിലെ കരിയറിനെ ബാധിക്കുന്ന തരത്തിലുള്ള ബന്ധം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല'; ഗീതാഗോവിന്ദം നായിക റാഷ്മിക മന്ദാന നടന്‍ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തില്‍ നിന്നും പിന്മാറിയത് കുടുംബാംഗങ്ങളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന്; എല്ലാവര്‍ക്കും അവരവരുടെ ജീവിതമാണ് പ്രധാനമെന്നും പരസ്പരം മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും റാഷ്മികയുടെ അമ്മ സുമന്‍

വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം അതില്‍ നിന്നും താര ജോഡികള്‍ പിന്മാറുന്നുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സിനിമാ ആരാധകര്‍ കേട്ടത്. തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗീതാ ഗോവിന്ദത്തിലൂടെ പ്രേക്ഷ ഹൃദയം കവര്‍ന്ന റാഷ്മിക മന്ദാനയും നടന്‍ രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹമാണ് ഒടുവില്‍ തകര്‍ന്നടിഞ്ഞത്. വിവാഹത്തില്‍ നിന്നും പിന്മാറാനുള്ള കാരണമെന്തെന്ന് ഇതു വരെ വെളിപ്പെടുത്തിയിരുന്നില്ല. ഒടുവില്‍ എന്താണ് കാരണമെന്ന് റാഷ്മികയുടെ അമ്മ സുമന്‍   വ്യക്തമാക്കിയിരിക്കുകയാണ്.ആദ്യമായാണ് റാഷ്മികയുടെ കുടുംബം ഈ വിഷയത്തില്‍ പ്രതികരിച്ചത്. കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അതിനെ പതിയെ അതിജീവിച്ചു വരികയാണെന്നും സുമന്‍ പറയുന്നു.

'ഞങ്ങളെല്ലാവരും ഇതില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ്. എല്ലാവര്‍ക്കും അവരവരുടെ ജീവിതമാണല്ലോ പ്രധാനം. ആരും പരസ്പരം മുറിവേല്പിക്കാന്‍ ആഗ്രഹിക്കുന്നില്ല, എല്ലാവരും സന്തോഷമായിട്ടിരിക്കണം.രണ്ടുപേരും അഭിനേതാക്കളാണ്. രണ്ടു പേരുടെയും ഭാവിയെയും കരിയറിനെയും ബാധിക്കുന്ന തരത്തിലുള്ള ബന്ധം തുടരുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും സുമന്‍ പറയുന്നു. ഈ വിവാഹം വേണ്ടെന്ന് വെയ്ക്കാന്‍ ഒന്നല്ല പല കാരണങ്ങള്‍ ഉണ്ട് അതിനാല്‍ ഒരു മാസം മുമ്പ് തന്നെ വിവാഹം വേണ്ടെന്ന് വെച്ചുവെന്നാണ് റിപ്പോര്‍ട്ട്.

റാഷ്മികയ്ക്കും രക്ഷിതിനും ഈ തീരുമാനം ബുദ്ധിമുട്ടേറിയതാണെങ്കിലും കരിയറിന് വേണ്ടി രണ്ടാളും ഉള്‍ക്കൊള്ളണമെന്നും , ഇപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കുടുംബാംഗങ്ങള്‍ നിര്‍ദ്ദേശിച്ചു.സിനിമ സെറ്റില്‍ വച്ച് പ്രണയത്തിലായ രക്ഷിതും റാഷ്്മികയും 2017 മെയിലാണ് വിവാഹ നിശ്ചയം നടത്തിയത്. കുറച്ച് മാസങ്ങള്‍ക്കു മുമ്പാണ് ഇരുവരും വിവാഹ നിശ്ചയത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. രണ്ടു വര്‍ഷത്തിന് ശേഷമേ വിവാഹമുണ്ടാവുകയുള്ളൂ എന്നറിയിച്ചിരുന്നു

Read more topics: # Rashmika Mandanna,# Rashid Shetty
Rashmika Mandanna,Rashid Shetty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക