സ്റ്റാര്‍ സിംഗറിലൂടെയാണ് രഞ്ജിനി ഹരിദാസ് അവതാരക രംഗത്തേക്ക് എത്തുന്നത്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന് മംഗ്ലീഷ് ഭാഷ കേരളത്തില്‍ തരംഗമാക്കിയത് രഞ്ജിനിയായിരുന്ന സ്റ്റാര്‍ സിംഗറിന്റെ ഒഴിവാക്കാന്‍ കഴിയാത്ത ഘടകമായിരുന്നു രഞ്ജിനി. രഞ്ജിനിയുടെ കരിയര്‍ ബ്രേക്ക് എന്ന് പറയുന്നത് ഐഡിയ സ്റ്റാര്‍ സിംഗറായിരുന്നു.
പിന്നീട് രഞ്ജിനി ഹരിദാസിന്റെ അവതരണം ഇല്ലാതെ ഒരു ഷോകളും മുന്നോട്ട് പോകാത്ത അവസ്ഥയായിരുന്നു മലയാളത്തിലെന്നു പറയാം. പലപ്പോഴും മംഗ്ലീഷ് ഉച്ചാരണം കൊണ്ട് സോഷ്യല്‍മീഡിയയില്‍ ആക്രമണം നേരിടുന്ന സെലിബ്രിറ്റിയായിരുന്നു രഞ്ജിനി. എന്നാല്‍ പോലും മംഗ്ലീഷ് രീതിയിലുളള രഞ്ജിനി ഹരിദാസിന്റെ അവതരണമായിരുന്നു സ്റ്റാര്‍സിംഗറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. പൊതുവേ നല്ല ബോള്‍ഡായ രഞ്ജിനി തനിക്ക് സംഭവിച്ച ഒരു അപകടത്തെ പറ്റി തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. രഞ്ജിനി ഇതു വരെയും എവിടെയും തുറന്നു പറഞ്ഞിട്ടില്ലാത്ത സംഭവമാണ് അത്. കാശ്മീരിലേക്കുളള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്.
കാശ്മീരിലേയ്ക്ക് ബൈക്കില്‍ യാത്ര നടത്തുക ആയിരുന്നു. കൂടെയുള്ളവര്‍ മുന്‍പില്‍ പോയി. കാറ്റടിച്ചതിനേത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞുവെന്നും അന്ന് വീണതിന്റെ എതിര്‍വശത്തേക്കായിരുന്നു തെറിച്ചുവീണിരുന്നതെങ്കില്‍ തീര്‍ച്ചയായും മരിച്ചേനെയെന്നും രഞ്ജിനി പറഞഞു. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. എനിക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും നന്നായി പരിക്കുപറ്റി. മുക്കാല്‍ മണിക്കൂറോളമാണ് സഹായിക്കാനാരും ഇല്ലാതെ അവിടെ നിന്നത്. അല്‍പസമയം കഴിഞ്ഞ് അതുവഴി വന്ന പ്രൊഫഷണല്‍ റൈഡര്‍മാരാണ് സഹായിച്ചത്. മുന്നില്‍ പോയവര്‍ ഞങ്ങള്‍ക്ക് അപകടം പറ്റിയെന്ന് അറിഞ്ഞുപോലുമില്ലായിരുന്നുവെന്നും രഞ്ജിനി പറഞ്ഞു.
പലപ്പോഴും തന്റെ നിലപാടുകള്‍ കൊണ്ടും പെരുമാറ്റം കൊണ്ടുമെല്ലാം വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് രഞ്ജിനി. സറ്റാര്‍ സിംഗറിനു ശേഷം അവതാരകരംഗത്ത് രഞ്ജിനിയെ പിന്നെ വളരെ വിരളമായാണ് കാണാനായത്. സ്റ്റാര്‍ സിംഗര്‍ എട്ടാം സീസണ്‍ ആരംഭിക്കുന്നു എന്ന തരത്തില്‍ വാര്‍ത്ത എത്തിയപ്പോഴും അവതാരകയായി രഞ്ജിനി ഹരിദാസ് എത്തുമോ എന്നാണ് ആ്‌രാധകര്‍ ചോദിച്ചത്. 2010 ല്‍ ടെലിവിഷന്‍ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാര്‍ഡ് രഞ്ജിനിയ്ക്ക് ലഭിച്ചിരുന്നു. അടുത്തിടെ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണില്‍ മത്സരാര്‍ത്ഥിയായി രഞ്ജിനി എത്തിയിരുന്നു. ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നെങ്കിലും പകുതി വഴിയില്‍ നിന്നും ഔട്ട് ആവുകയായിരുന്നു.