Latest News

കേക്കിനു മുകളില്‍ പിങ്കും നീലയും നിറത്തില്‍ കുഞ്ഞിക്കാലുകള്‍; രമേശ് പിഷാരടി പങ്കുവച്ച് ചിത്രത്തില്‍ ഇരട്ടക്കുട്ടികളാണോ എന്നു ചോദിച്ചും ആശംസകള്‍ അറിയിച്ചും ആരാധകര്‍

Malayalilife
 കേക്കിനു മുകളില്‍ പിങ്കും നീലയും നിറത്തില്‍ കുഞ്ഞിക്കാലുകള്‍; രമേശ് പിഷാരടി പങ്കുവച്ച് ചിത്രത്തില്‍ ഇരട്ടക്കുട്ടികളാണോ എന്നു ചോദിച്ചും ആശംസകള്‍ അറിയിച്ചും ആരാധകര്‍

ലയാളത്തിലെ പ്രിയ നടനും അവതാരകനുമൊക്കെയാണ് രമേഷ് പിഷാരടി. ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കൊപ്പമുള്ള ഷോകളും ബഡായി ബംഗ്ലാവുമൊക്കെയാണ് പ്രേക്ഷകര്‍ക്കിടയില്‍ പിഷാരടിയെ പ്രശസ്തനാക്കിയത്. തന്റെ വിശേഷങ്ങള്‍ പിഷാരടി സോഷ്യല്‍മീഡയില്‍ പങ്കുവയ്ക്കാറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം പിഷാരടി പങ്കുവച്ച് ഒരു ചിത്രം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. അടിക്കുറിപ്പൊന്നുമില്ലാതെ ഒരു കേക്കിന്റെ ചിത്രത്തിന് നിരവധി രസകരമായ കമന്റുകളാണ് ഇപ്പോള്‍ എത്തുന്നത്.

ഇന്നലെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ പിഷാരടി ഒരു കേക്കിന്റെ ചിത്രം പങ്കുവച്ചത്. നീലയിലും റോസ് നിറത്തിലുമുള്ള തീമിലൊരുക്കിയ കേക്കില്‍ ഇരുനിറങ്ങളിലുമായി ഓരോ കുഞ്ഞു ഷൂസുകളുടെ രൂപവുമുണ്ടായി അടിക്കുറിപ്പില്ലാത്തതിനാല്‍ തന്നെ എന്താണ് കാര്യമെന്ന് ആരാധകര്‍ക്ക് മനസിലായില്ല. ഇതൊടെയാണ് ചിത്രത്തിന് രസകരമായ കമന്‌റുകള്‍ എത്താന്‍ തുടങ്ങിയത്. പിഷാരടി എന്തിനാണ് ഷൂസുകള്‍ കേക്കിന്റെ മുകളില്‍ വച്ചതെന്നാണ് ഒരു ആരാധിക കമന്റില്‍ ചോദിച്ചത്. പിഷാരടിക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു എന്നാണോ കേക്കിന്റെ അര്‍ഥം എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടത്. പലരും പിഷാരടിക്ക് ഹാപ്പി ബര്‍ത്ത് ഡേ നേര്‍ന്നപ്പോള്‍ ചിലര്‍ മക്കള്‍ക്കാണ് പിറന്നാള്‍ ആശംസിച്ചത്. പിഷാരടിക്ക് ഇരട്ടക്കുട്ടികള്‍ പിറന്നു എന്നാണോ ഇതിനര്‍ഥം എന്നും ചിലര്‍ ചോദിച്ചിട്ടുണ്ട്. എന്നാല്‍ കേക്ക് ബേബി ഷവര്‍ ചിത്രങ്ങളാണ് എന്നാണ് സൂചന. പിശാരിക്ക് ഒരു മകനും മകളുമുണ്ട്.. മൂന്നാമത്തെ കുഞ്ഞിന്റെ സൂചനയാകും ഈ കേക്ക് എന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും അടിക്കുറിപ്പിടാത്ത ചിത്രത്തിനെത്തുന്നത് നിരവധി കമന്റുകളാണ് എത്തുന്നത്. കാര്യമറിയാനുള്ള ആകാക്ഷയും പലരും പങ്കുവയ്ക്കുന്നു.

പഞ്ചവര്‍ണ തത്തെയ്ക്ക് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളില്‍ ആണിപ്പോള്‍ പിഷാരടി. സൗമ്യയാണ് താരത്തിന്റെ ഭാര്യ. പൗര്‍ണമി എന്ന മകളും ഗിരിധര്‍ എന്ന മകനും താരത്തിനുണ്ട്.

Ramesh Pisharadi shares photo in fb

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES