Latest News

ഒന്നിച്ചു 12 വര്‍ഷം; ഉപ്‌സിയോടൊപ്പമുള്ള ചിത്രവുമായി രാം ചരണും ഉപാസനയും; തെലുങ്ക് താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരും സിനിമാ ലോകവും

Malayalilife
 ഒന്നിച്ചു 12 വര്‍ഷം; ഉപ്‌സിയോടൊപ്പമുള്ള ചിത്രവുമായി രാം ചരണും ഉപാസനയും; തെലുങ്ക് താരങ്ങള്‍ക്ക് ആശംസകളുമായി ആരാധകരും സിനിമാ ലോകവും

തെലുങ്ക് സിനിമാ മേഖലയില്‍ ആരാധകര്‍ ഏറെയുള്ള നടന്മാരില്‍ ഒരാളാണ് രാം ചരണ്‍. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്‍ ഏറെ ശ്രദ്ധേയമാകാറുണ്ട്. പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പിറന്ന മകളുടെ വിശേഷങ്ങളും സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധേയമായിരുന്നു.ഇന്നിതാ 12-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് രാം ചരണ്‍- ഉപാസന കാമിനേനി ദമ്പതികള്‍. ഇതിന്റെ ചിത്രങ്ങളും ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.....

 '12 വര്‍ഷത്തെ കൂട്ടുകെട്ട്! നിങ്ങളുടെ സ്‌നേഹത്തിനും ആശംസകള്‍ക്കും എല്ലാവര്‍ക്കും നന്ദി. ഞങ്ങളുടെ ജീവിതം ശരിക്കും അത്ഭുതകരമാക്കുന്നതില്‍ നിങ്ങള്‍ ഓരോരുത്തരും ഒരു പ്രത്യേക പങ്ക് വഹിച്ചിട്ടുണ്ട്. വളരെ നന്ദി..'', ഉപാസന സന്തോഷം പങ്കുവച്ചതിന് ഒപ്പം കുറിച്ചു.

കാജല്‍ അഗര്‍വാള്‍, സമാന്ത ഉള്‍പ്പടെയുള്ള നടിമാര്‍ ഉപാസന പങ്കുവച്ച പോസ്റ്റിന് താഴെ വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന് കമന്റുകള്‍ ഇട്ടിട്ടുണ്ട്. ഇത് കൂടാതെ രാംചരണിന്റെ ആരാധകരും കമന്റുകള്‍ ഇട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചത്.

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മകനും നടനുമായ താരമാണ് നടന്‍ രാം ചരണ്‍. 2007 മുതല്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്ന രാം ചരണ്‍, അച്ഛനെ പോലെ തന്നെ ഒരു സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് എത്തി നില്‍ക്കുകയാണ്. 2012-ലായിരുന്നു രാം ചരണിന്റെ വിവാഹം. അപ്പോളോ ഹോസ്പിറ്റല്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ ആയ ശോഭന കമിനേനിയുടെ മകളായ ഉപാസന കമിനേനിയെയാണ് വിവാഹം കഴിച്ചത്.
 

Ram Charans wife Upasana wedding day

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES