വേട്ടയാന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം രജനികാന്ത് ഹിമാലയത്തിലേക്ക്;  ഒരാഴ്ചത്തെ ആത്മീയ യാത്രയ്ക്കായി തമിഴ് സൂപ്പര്‍ സ്റ്റാര്‍; നടന്റെ സന്ദര്‍ശനം കൂലി ഷൂട്ടിങിന് മുമ്പായി

Malayalilife
topbanner
വേട്ടയാന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ശേഷം രജനികാന്ത് ഹിമാലയത്തിലേക്ക്;  ഒരാഴ്ചത്തെ ആത്മീയ യാത്രയ്ക്കായി തമിഴ് സൂപ്പര്‍ സ്റ്റാര്‍; നടന്റെ സന്ദര്‍ശനം കൂലി ഷൂട്ടിങിന് മുമ്പായി

ജ്ഞാനവേല്‍ സംവിധാനത്തില്‍ രജനികാന്തിനൊപ്പം വന്‍ താരനിരയില്‍ ഒരുങ്ങുന്ന ചിത്രമാണ് വേട്ടയ്യന്‍. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചത്. അടുത്തതായി ലോകേഷ് കനകരാജിനൊപ്പം രജനി കൂലി എന്ന ചിത്രത്തിലാണ് അഭിനയിക്കേണ്ടത്. അടുത്ത ചിത്രത്തിന്റെ സെറ്റിലേക്ക് പോകുന്നതിനു മുന്നേ രജനികാന്ത് ഹിമാലയത്തിലേക്ക് ധ്യാനത്തിനായി പോകുന്നതായി വിവരം.നേരത്തെ ജയിലര്‍ റിലീസ് സമയത്ത് താരം ഹിമാലയത്തിലേക്ക് പോയിരുന്നു. വര്‍ഷത്തില്‍ ഹിമാലയ യാത്ര രജനികാന്തിന് പതിവുള്ളതാണ്.

ഏതാനും ദിവസത്തെ ധ്യാനത്തിനായി ഉത്തരാഖാണ്ഡിലെ മഹാവതാര്‍ ബാബാജി ഗുഹയില്‍ എല്ലാ വര്‍ഷവും രജനികാന്ത് എത്താറുണ്ട്. അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ ഉടനെയാണ് ചെന്നൈ വിമാനത്താവളം വഴി ഹിമാലയത്തിലേക്ക് പുറപ്പെട്ടത്.

രജനികാന്ത്മടങ്ങി എത്തിയാല്‍ ഉടന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പുതിയ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്‍പ് ഹിമാലയം സന്ദര്‍ശനം രജനികാന്തിന് പതിവാണ്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ജൂണ്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണയായ ആഗസ്റ്റ് മാസത്തോടെയാണ് ഹിമാലയ സന്ദര്‍ശനം നടന്‍ നടത്താറുള്ളത്. എന്നാല്‍ ഇത്തവണ കൂലിയുടെ ഷെഡ്യൂള്‍ ഉള്ളതിനാല്‍ യാത്ര മുടങ്ങാന്‍ സാധ്യത ഉണ്ട് അതിനാലാണ് രജനി നേരത്തെ പോകുന്നത് എന്നാണ് വിവരം.

Read more topics: # രജനികാന്ത്
Rajinikanth Flies To Himalayas

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES