Latest News

അര്‍ദ്ധ രാത്രിയില്‍ സഹായം വേണമെങ്കില്‍ വിളിക്കാം; വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം; സഹപ്രവര്‍ത്തകനില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്ന്പറഞ്ഞ് രാധിക ആപ്തേ

Malayalilife
 അര്‍ദ്ധ രാത്രിയില്‍ സഹായം വേണമെങ്കില്‍ വിളിക്കാം; വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം; സഹപ്രവര്‍ത്തകനില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്ന്പറഞ്ഞ് രാധിക ആപ്തേ

സിനിമയില്‍ നിലനില്‍ക്കുന്ന പുരുഷമേല്‍ക്കോയ്മയ്ക്കെതിരെയും നടിമാര്‍ക്കുനേരേയുള്ള ആക്രമങ്ങള്‍ക്കെതിരെയും പ്രതികരണം നടത്തിയിട്ടുള്ള ആളാണ് രാധിക ആപ്തെ. എന്നാല്‍ സിനിമയില്‍ നടക്കുന്ന പീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയിട്ടും വീണ്ടും തനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന്  ഇന്ത്യാ ടുഡെ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോവാണ്  രാധിക തനിക്ക് നേരിട്ട അനുഭവം പങ്ക് വച്ചത്.

ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാരന്‍ എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. അയാളുടെ സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി. ഞാന്‍് ഈ കാര്യം അണിയറ പ്രവര്‍ത്തകരോട് പങ്കുവച്ചു. ഭാഗ്യവശാല്‍് അവര്‍ എനിക്കൊപ്പം നിന്നു. അയാളെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമാണ് പ്രശ്നം അവസാനിപ്പിച്ചതന്നും നടി പറഞ്ഞു.  സിനിമയിലെ കാസ്റ്റിങ് കൗച്ച് എന്ന കിടക്ക പങ്കിടല്‍ വിവാദത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട താരമാണ് രാധിക.ഹോളിവുഡില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച മീ ടു കാമ്പയിന്‍ ഇതുവരെ ബോളിവുഡില്‍ എത്തിയിട്ടില്ലെന്നും രാധിക കൂട്ടിച്ചേര്‍ത്തു..

Read more topics: # Radhika Apte,# bad experience,# film set
Radhika Apte, bad experience,film set

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES